Jeevitha puvalliyil ponmalar choodi
Verse 1ജീവിത പൂവല്ലിയിൽ പൊൻമലർ ചൂടി
മേവിടും വധുവര-ർക്കേവരും കൂടി
Verse 2മംഗളഗീതങ്ങൾ പാടിടുവിൻ(2)
പാടിടുവിൻ-പാടിടുവിൻ മംഗളഗീതങ്ങൾ
Verse 3പാരിതിലിരുവരും ഐകമത്യമായ്
നിരന്തരം വിളങ്ങട്ടെ ദൈവഭക്തരായ്
Verse 4ദീപത്തിലൊളിയെപ്പോൽ തേൻ സമം പൂവിൽ
വേർപെടാതിവരിനി വാഴണം ഭൂവിൽ
Verse 5മുമ്പേ ദൈവരാജ്യവും-നീതിയും തേടി
അൻപിൽ വാഴട്ടെയിവർ-ആനന്ദം നേടി
Verse 6ക്രിസ്തുവും സഭയും പോൽ-ഏകദേഹമായ്
ചേർന്നു പാർക്കണെമിവർ-സ്നേഹഭാവമായ്
Verse 7യോഗ്യരായിവരെങ്ങും-പാരിതിൽ പാർത്തു
ഭാഗ്യം കൈവരും ഭാരം - യേശുവിൽ ചേർത്തു
Verse 8മംഗളം സുമംഗളം മംഗളം പാടി
മംഗളാത്മനേശുവെ-വന്ദിപ്പിൻ കൂടി
Verse 1jeevitha puvalliyil ponmalar choodi
mevidum vadhuvara-rkkevarum koodi
Verse 2mangala geethangal paadiduvin
paadiduvin paadiduvin mangalageethangal
Verse 3parithiliruvarum-ekamathyamay
nirantharam vilangatte-diavabhaktharaay
Verse 4depathiloliyeppol-then samam poovil
verpedathivarini vazhanam bhoovil
Verse 5mumbe daivarajyavum-nethiyum thedi
anpil vazhatteyivar- aanandam nedi
Verse 6kristhuvum sabhayum pol-eka dehamay
chernnu parkkanamivar-sneha bhavamay
Verse 7yogyarayivarengkum-parithil parthu
bhagyam kaivarum bharam-yeshuvil cherthu
Verse 8mangalam sumangalam mangalam padi
mangalaathman’eshuve-vandippin koodi
Download Song