Jeevitha thoni swargga theram cheran
Verse 1ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ ചേരാൻ
കാലമിനിയേറെയില്ല പാരിൽ പാരിൽ
കണ്ടിടും പ്രിയന്റെ പൊന്നുമുഖത്തെ
പാടും ഞാൻ സ്തുതിഗീതങ്ങൾ
Verse 2ഇരുളെങ്ങും നിറയുന്ന ഇവിടുള്ള വാസത്തെ
വിട്ടീടും ഒരു നാളിൽ നാം
പരലോകെ ചേർന്നിടും വാഴും എന്നാളും
ആനന്ദം കൊണ്ടാടിടും
Verse 3കടലിൻ വൻ തിരയേറ്റു അലയാതെയെൻതോണി
കരചേർക്കും കരുണാമയൻ
കഷ്ടങ്ങൾ തീർന്നിടും ദുഃഖം മാറിടും
കർത്താവിൽ ആനന്ദിക്കും
Verse 4എന്നേശു വന്നിടും എന്നേയും ചേർത്തിടും
തൻ സ്വന്തരാജ്യത്തിലായ്
പ്രത്യാശയേറുന്നു കാന്തൻ കൂടെന്നും
വാണിടാൻ സീയോൻ പുരേ
Verse 1jeevitha thoni swargga theram cheran cheran
kalaminiyereyilla paaril paaril
kandidum priyante ponnumukhathe
padum njaan sthuthi gethangkal
Verse 2irulengum nirayunna ividulla vasathe
vittedum oru nalil naam
paraloke chernnidum vazhum ennalum
aanandam kondadidum;-
Verse 3kadalin van thirayettu alayathen thoni
karacherkkum karunamayan
kashdangkal thernnidum dukham maridum
karthavil aanandikkum;-
Verse 4enneshu vannidum enneyum cherthidum
than svantha rajyathilay
prathyashayerunnu kanthan koodennum
vanidan seeyon pure;-
Download Song