Jeevithamaam ie maruyaathrayil
Verse 1ജീവിതമാം ഈ മരുയാത്രയിൽ
തുരുത്തിയിലെ ജലം തീർന്നിടുമ്പോൾ (2)
നിന്നുടെ കണ്ണുകൾ അവൻ തുറക്കും
ജീവ ഉറവയെ കണ്ടിടുവാൻ (2)
Verse 2ആരും സഹായമില്ലെന്നോർത്തിടുമ്പോൾ
ജീവിതം മതിയെന്ന് നിനച്ചിടുമ്പോൾ (2)
ജീവന്റെ നാഥനാം യേശു നാഥൻ
ഓരോ ദിവസവും നടത്തിടുന്നു (2)
Verse 3ഓളങ്ങൾ തിരമലയായ് തീരുമ്പോൾ
ജീവിത നൗകയിൽ വലഞ്ഞിടുമ്പോൾ (2)
അമരക്കാരനാം യേശു നാഥൻ
കൂടെയുണ്ട് നീ ഭയപ്പെടേണ്ട (2)
Verse 4ലോകം നിന്നെ പകച്ചിടുമ്പോൾ
ആരോരുമില്ലെന്നു കരുതിടുമ്പോൾ (2)
ലോകത്തിൻ നാഥനാം യേശു നാഥൻ
ലോകാന്ത്യത്തോളവും കൂടെയുണ്ട് (2)
Verse 1jeevithamaam ie maruyaathrayil
thurutthiyile jalam theernnidumpol (2)
ninnude kannukal avan thurakkum
jeeva uravaye kandiduvaan (2)
Verse 2aarum sahaayamillennortthidumpol
jeevitham mathiyenn ninacchidumpol (2)
jeevante naathhanaam yeshu naathhan
oro divasavum nadatthidunnu (2)
Verse 3orlngal thiramalayaay theerumpol
jeevitha naukayil valanjnjidumpol (2)
amarakkaaranaam yeshu naathhan
koodeyund nee bhayappedenda (2)
Verse 4lokam ninne pakacchidumpol
aarorumillennu karuthidumpol (2)
lokatthin naathhanaam yeshu naathhan
lokaanthyattholavum koodeyund (2)
Download Song