Jeevithapaathayil shaanthi - Njanoru kaithiri
Verse 1ജീവിതപാതയിൽ ശാന്തി ഇല്ലാതെ
ആകുലനായി ഞാനാടിയുലഞ്ഞപ്പോൾ (2)
രക്ഷകനാമെൻ ശ്രീയേശു നായകൻ
തേടി വന്നല്ലോ... എന്നെ തേടി വന്നല്ലോ... (2)
Verse 2പാപിയായി ലോകത്തിൽ ജീവിച്ചപ്പോൾ
യേശു എൻ പേർ വിളിച്ചു (2)
തിരഞ്ഞെടുത്തു നിത്യരാജ്യത്തിൽ ചേർക്കുവാൻ
അവകാശിയാക്കിയ നാഥനല്ലോ(2) ജീവിത...
Verse 3ചെറുതിരി നാളമേ ഞാനല്ലയോ
ലോകത്തിൻ വെളിച്ചമായോൻ (2)
വരികയെൻ അരികിൽ ആവലോടെ
നിത്യമാം ജീവൻ നൽകിടാം ഞാൻ (2) ജീവിത...
Verse 4ഭൂലോകമെങ്ങും പോയി നിങ്ങൾ
എൻ നാമം ഘോഷിക്കുവിൻ (2)
എന്നരുൾ ചെയ്തെൻ ആത്മമണാളൻ
തമ്പുരാനാമെൻ യേശുവത്രെ (2) ജീവിത...
Verse 1jeevitha paathayil shaanthi ellaathe
aakulanaayi njaanaadiyulanjnjappol (2)
rakshakanaamen shreeyeshu naayakan
thedi vannallo... enne thedi vannallo... (2)
Verse 2paapiyaayi lokatthil jeevicchappol
yeshu en per vilicchu (2)
thiranjnjedutthu nithyaraajyatthil cherkkuvaan
avakaashiyaakkiya naathhanallo(2);- jeevith...
Verse 3cheruthiri naalame njaanallayo
lokatthin velicchamaayon (2)
varikayen arikil aavalode
nithyamaam jeevan nalkidaam njaan (2);- jeevith...
Verse 4bhoolokamengum poyi ningl
en naamam ghoshikkuvin (2)
ennarul cheythen aathmamanaalan
thampuraanaamen yeshuvathre (2);- jeevith...
Download Song