Jibratar paaramel thattum
Verse 1ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ
ക്ഷോണിതലത്തിലെ പരീക്ഷകൾ
Verse 2പകലിലും രാവിലും പരീക്ഷകൾ വരും
ഉറങ്ങിക്കിടന്നാലും പരീക്ഷിക്കും
കർത്താവേ ശോധന തെരുതെരെ വന്നാലും
ജിബ്രാട്ടർ പോലെന്നെ പാലിക്കണേ ജിബ്രാ
Verse 3പരിശുദ്ധാത്മാവിന്റെ സഹായം കൂടാതോർ
പരിശുദ്ധ ജീവിതം സാദ്ധ്യമല്ല
പരലോകം പൂകുന്ന നേരംവരെ എന്നെ
പരിപാലിക്കേണമെ പവിത്രാത്മനെ ജിബ്രാ
Verse 4പാപം പരീക്ഷിക്കും ലോകം പരീക്ഷിക്കും
സാത്താൻ ബന്ധുക്കൾ തൻ മർത്യജഡം
ദൈവാത്മ ശക്തിയാലെല്ലാം തകർക്കുവാൻ
നസ്രായവീരൻ തൻ സഹായിക്കും ജിബ്രാ
Verse 5ആപത്തുകാലത്തും ആശ്വസനേരത്തും
അടിയാർക്കു സങ്കേതം ദൈവം തന്നെ
ഭൂലോകമാകവെമാറി മറിഞ്ഞാലും
എല്ലാം വെടിഞ്ഞവർക്കുല്ലാസമേ ജിബ്രാ
Verse 1jibraattar paaramel thattum thirapol-ee
kshonithalathile pareekshakal
Verse 2pakalilum raavilum pareekshakal varum
urangikkidannaalum pareekshikkum
karthaave shodhana theruthera vannaalum
jibraattar polenne paalikkane;- jibraa
Verse 3parishudhaathmaavinte sahaayam koodaathor
parishudha jeevitham saadhyamalla
paralokam pookunna neram vare enne
paripaalikkename pavithraathmane;- jibraa
Verse 4paapam pareekshikkum lokam pareekshikkum
saathaan bandhukkal than marthyajadam
daivaathma shakthiyaalellaam thakarkkuvaan
nasraayaveeran than sahaayikkum;- jibraa
Verse 5aapattukaalathum aashwasanerathum
adiyaarkku sanketham daivam thanne
bhoolokamaakave maari marinjaalum
ellaam vedinjavarkkullaasame;- jibraa
Download Song