Kaalam theraraay kaanthan velippedaaraay
Verse 1കാലം തീരാറായ് കാന്തൻ വെളിപ്പെടാറായ്
ക്ലേശമെല്ലാം നീങ്ങി എൻ പ്രിയൻ കൂടെന്നും വാണിടാറായ്
Verse 2അന്ത്യകാല സംഭവങ്ങൾ കണ്ടിടുന്നീ ഉലകിൽ
സത്യമില്ല നീതിയില്ല സമാധാനവുമില്ല കാലം…
Verse 3ജാതി രാജ്യം രാഷ്ട്രം ഭാഷ ഒന്നൊന്നായ് ഇളകിടുന്നേ
ഭീഷണികൾ മുഴങ്ങിടുന്നേ സ്വസ്ഥതയില്ലിഹത്തിൽ കാലം…
Verse 4തിരുസഭയെ ഉണർന്നുകൊൾക കാഹളം കേട്ടിടാറായ്
വിണ്ണധീശൻ നിന്റെ കാന്തൻ വാനിൽ വെളിപ്പെടുമേ കാലം…
Verse 5മണ്ണിൽ നിദ്രചെയ്യും വിശുദ്ധർ മുമ്പേ ഉയർത്തിടുമേ
വിൺമയ ശരീരം അന്നു ഞാനും പ്രാപിക്കുമേ കാലം…
Verse 6എന്റെ ഭാഗ്യം ഓർത്തിടുമ്പോൾ എന്മനം ഉയർന്നിടുന്നേ
എൻ പ്രിയൻ പൊന്മുഖം ഞാൻ എന്നു കണ്ടിടുമോ? കാലം...
Verse 1kaalam theeraaraay kaanthan velippedaaraay
kleshamellaam neengi en priyan koodennum vaanidaaraay
Verse 2anthyakaala sambhavngal kandidunnee ulakil
sathyamilla neethiyilla samaadhaanavumilla;- kaalam…
Verse 3jaathi raajyam raashdram bhaasha onnonnaay ilakidunne
bheeshanikal muzhngidunne svasthhathayillihatthil;- kaalam…
Verse 4thirusabhaye unarnnukolka kaahalam kettidaaraay
vinnadheeshan ninte kaanthan vaanil velippedume;- kaalam…
Verse 5mannil nidracheyyum vishuddhar mumpe uyartthidume
vinamaya shareeram annu njaanum praapikkume;- kaalam…
Verse 6ente bhaagyam ortthidumpol enmanam uyarnnidunne
en priyan ponmukham njaan ennu kandidumo?;- kaalam...
Download Song