കാലം തികയാറായി കർത്താവു വന്നിടാറായ് (2)
സുവിശേഷം വിശ്വസിപ്പിൻ മനം തിരിഞ്ഞീടുവിൻ (2)
Verse 2
ഉലകിൻ പ്രതാപങ്ങൾ തകർന്നുവീഴും
ഇരുളിൻ ശക്തികൾ അടരാടിടും(2)
ഉലകിൻ ഉടയോൻ യാഹിൻ വചനങ്ങൾ
ഒരുനാളും പാഴിനായ് പോകുകില്ല(2)
ഒരിക്കലും മാറാത്ത നാമവും താൻ
ഇളകാത്ത രാജ്യത്തിൻ ശില്പ്പിയും താൻ കാലം...
Verse 3
സൽഗുണ പൂർണ്ണരായി തീർന്നിടുവാൻ
സത്യയേക ദൈവത്തിൽ ആശ്രയിക്കാൻ(2)
ജീവന്റെ വചനം സഹതം ഭുജിപ്പിൻ
ഫലമാർന്ന ജീവിതം കാഴ്ചവെപ്പാൻ(2)
സഹജർക്കു നൽ സാക്ഷ്യമേകിടുവിൻ
നാഥന്റെ തിരുവിഷ്ടം നിറവേറ്റുവാൻ കാലം...
Verse 4
സത്യവും നിതിയും മാർഗ്ഗവും താൻ
നിത്യമാം ജീവന്റെ ഉറവയും താൻ(2)
നീയും നിനക്കുള്ള പ്രിയരും എല്ലാം
യേശുവിൻ നാമത്തിൽ വിശ്വസിക്കാ(2)
രക്ഷയിൻ വാതിൽ കടന്നിടുക
സ്വർഗ്ഗീയ ജീവിതം ആസ്വദിപ്പാൻ കാലം...
Verse 1
kaalam thikayaaraayi kartthaavu vannidaaraay (2)
suvishesham vishvasippin manam thirinjnjeeduvin (2)