Kahala naadam muzhangidume
Verse 1കാഹളനാദം മുഴങ്ങീടുമേ
കാന്തനാം യേശു വന്നീടുമേ
കാന്തയെ ചേർക്കുവാൻ സമയമായി
കാന്തനുമായെന്നും വാണിടാമേ
Verse 2ആനന്ദമേ! ആനന്ദമേ!
ആനന്ദസുദിനം ആ ദിനമേ
ആനന്ദഗീതം പാടിടാമേ
Verse 3ആത്മാവിൻ അഭിഷേകം തന്നു നമ്മെ
ആദ്യഫലമാക്കി തീർത്തുവല്ലോ
കാത്തിരുന്നുള്ളിൽ ഞരങ്ങീടുന്നേ
വീണ്ടെടുപ്പിൻ ശരീരത്തിനായ്
Verse 4വെളിപ്പെടുവാനുള്ള തേജസ്സോർത്താൽ
മന്നിലെ പാടുകൾ സാരമില്ല
വന്നിടും പീഡയിൽ ആനദിക്കാം
വല്ലഭനോടെന്നും വാണിടാമേ
Verse 5കറ, ചുളുക്കം, വാട്ടം, മാലിന്യങ്ങൾ
ഏശിടാതെപ്പോഴും കത്തുകൊൾക
കാന്തനാം യേശുവിൻ തേജസ്സോടെ
തൻ മുമ്പിൽ നിർത്തിടും തിരുസഭയെ
Verse 6കുഞ്ഞാട്ടിൻ കല്യാണം വന്നുവെന്നു
സ്വർഗ്ഗത്തിൽ മുഴങ്ങിടും ധ്വനി കേൾക്കാം
കുഞ്ഞാടാം കർത്തൻനിൻകൂടെ വാഴാൻ
കാന്തേ നീ നിന്നെയും ഒരുക്കിക്കൊൾക
Verse 7നൊടിയിടയിൽ നാം മറുരൂപമായ്
പ്രാക്കളെപ്പോൽ വാനിൽ പറന്നിടുമേ
മർത്യമായ ശരീരമന്ന്
അമർത്യ ശരീരമായ് മാറിടുമേ
Verse 1Kaahala naadam muzhangidume
Kaantha naam yeshu vannidume
Kaanthaye cherkkuvaan samayamaayi
Kaanthanu maayennum vaanidaame
Verse 2Aanandame! Aanandame!
Aananda sudinam aa diname
Aananda geetham paadidaame
Verse 3Aathmaavin abhishekam thannu namme
Aadya phalam aakki thirthu vallo
Kaathirunnullil njarangidunne
Vindeduppin sarirathinaayi
Verse 4Velippedu vaanulla thejassorthaal
Mannile paadukal saaramilla
Vannidum peedayil aanandikkaam
Vallabha nodennum vaaneedaame
Verse 5Kara, chulukkam, vaattam, maalinyangal
Esidaa theppozhum kaathukolka
Kaanthanaam yeshuvin thejassode
Than mumpil nirthidum thirusabhaye
Verse 6Kunjaattin kalyaanam vannuvennu
Swargathil muzhangidum dhwani keilkkaam
Kunjaadaam Karthanin koodey vaazhaan
Kaandhey! nee ninneyum orukki kolga
Verse 7Nodi yidayil naam marurupamaayi
Praakkale ppol vaanil parannidume
Marthya maaya sareeramannu
Amarthya sareeramaayi maaridume
Download Song