Kahalam dhvanikkaaraayi-karayalle maname nee
Verse 1കരയല്ലേ മനമേ നീ
തളരല്ലീ മരുവിൽ നിൻ
കണ്ണീരെല്ലാം തീർന്നീടാൻ
നാളടുക്കാറായ്..
നിൻ പ്രാണപ്രീയൻ മുഖം കണ്ട്
ആനന്ദിക്കാറായ്.. ആനന്ദിക്കാറായ്
Verse 2കാഹളം ധ്വനിക്കാറായി
കാന്തൻ ആഗമിക്കാറായി
ആത്മമുദ്രയേറ്റോരെല്ലാം
പറന്നീടാറായ്
ആ വിണ്ണിലൊന്നായ് ചേർന്നേറെ
ആനന്ദിക്കാറായ് (2) (കരയല്ലേ )
Verse 3ഞൊടി നേരത്തേക്കുള്ള ലഘുസങ്കടം
അതിൽ മനം നീറേണ്ട കാര്യമെന്തുള്ളൂ (2)
നിത്യ തേജസ്സിൻ ഘനം
ഓർത്തുനോക്കിയാൽ..
ഇഹത്തിലെ ദുരിതങ്ങൾ
സാരമില്ലല്ലോ (2)
Verse 4ഈ മണ്ണിൻ കൂടാരം അഴിഞ്ഞുപോയാൽ
സ്വർഗീയമായതെൻ പ്രീയൻ അണിയിക്കുമേ (2)
നിത്യമായതിൻ വിലയോർത്തുനോക്കിയാൽ
ഇഹത്തിലെ നഷ്ടങ്ങൾ സാരമില്ലല്ലോ (2)
Verse 1Karayalle maname nee
Thalarallee maruvil nin
Kanneerellaam theernneedaan
Naaladukkaaraay..
Nin praanapreeyan mukham kandu
Aanandikkaaraay.. aanandikkaaraay
Verse 2Kaahalam dhwanikkaaraayi
Kaantan aagamikkaaraayi
Aathmamudrayettoorellaam
Paranneedaaraay
Aa vinnilonnaay chernnere
Aanandikkaaraay (2) (Karayalle )
Verse 3Nodi nerathekkulla laghu sankadam
Athil manam neerende kaaryamenthulloo (2)
Nithya thejassin ghanam
Orthu nokkiyaal..
Ihathile durithangal
Saaramillallo (2)
Verse 4Ee mannin koodaaram azhinju poyaal
Swargeeyamaayathen preeyan aniyikkume (2)
Nithyamaayathin vilayorthu nokkiyaal
Ihathile nashtangal saaramillallo (2)
Download Song