Kahalam kathukalil kettidarai
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 കാഹളം കാതുകളിൽ കേട്ടിടാറായ്
ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ്
യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻ
കാലങ്ങൾ നമ്മെ വിട്ടു പായുകയായ്
Verse 2 സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളി
പടർന്നുയരുകയായ് ധരണി തന്നിൽ (2)
ദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽ
ക്ലേശിപ്പാൻ ലവലേശം സാധ്യമല്ല(2) കാഹളം...
Verse 3 ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചുമൂന്നാം ദിനത്തിൽ
മരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ് (2)
പാപവും ശാപവും നീക്കിതാൻ ജയം നൽകി
പാപികൾക്കവൻ നിത്യശാന്തി നൽകി (2) കാഹളം...
Verse 4 പാടുവിൻ നവഗാനം അറിയിപ്പിൻ സുവിശേഷം
ദൈവരാജ്യം ആസന്നമായ് മനം തിരിവിൻ (2)
യെരിഹോവിൻ മതിലുകൾ തകർത്തിടാൻ ഉണരുവിൻ
കാഹളം മുഴക്കിടാം ദൈവജനമേ (2) കാഹളം...
Verse 1 kaahalam kaathukalil kettidaaraay
daiva doothar ponaveenakal meettidaaraay
yeshu thaan aruliya vaagdattham niravettaan
kaalngal namme vittu paayukayaay
Verse 2 samaadhaanam illa bhoovil anudinam nilavili
padarnn-uyarukayaay dharani thannil (2)
daivatthin paithngalkk-aanandam dharaniyil
kleshippaan lavalesham saadhyam alla (2);- kaahalam...
Verse 3 janicchu pravartthi cheythu maricchu moonnaam dinatthil
maranatthe jayiccheshu uyaratthil poyi (2)
paapavum shaapavum neekki haan jayam nalki
paapikalkk-avan nithya shaanthi nalki (2);- kaahalam...
Verse 4 paaduvin nava gaanam ariyippin suvishesham
daiva raajyam aasannamaay manam thirivin (2)
yerihovin mathilukal thakartthidaan unaruvin
kaahalam muzhakkidaam daiva janame (2);- kaahalam...
Download Song
Cancel
Download