Kaithaalathode thappinode nrithathode
Verse 1കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
കർത്തനെ സ്തുതിച്ചീടുവിൻ
തന്ത്രിനാദത്തോടെ വീണയോടും കിന്നരത്തോടും
ഉല്ലസിച്ചാർത്തിടുവിൻ(2)
Verse 2അവൻ നല്ലവൻ ദയ എന്നുമൂള്ളത്
അതുന്നതൻ സ്തുതി എന്നുമവന് (2)
Verse 3കോടി കോടി ദൂതഗണങ്ങൾ
വാഴ്ത്തി പുകഴ്ത്തിടുന്നു
ദൈവപുത്രനേശു മനുകുല രക്ഷയ്ക്കായി
അവനിയിൽ അവതരിച്ചു (2)
Verse 4നന്മചെയ്തു നാടെങ്ങും നടന്നവൻ
കണ്ണുനീർ അകറ്റുവാനായ്
പാപഭാരമേറ്റു താൻ കാൽവറി കുരിശതിൽ
ജീവനെ തന്നുവല്ലോ (2)
Verse 5പൊന്നു നാഥാ എന്നു മേഘേ വന്നീടുമോ
എന്നെയും ചേർത്തീടുവാൻ
നോക്കി നോക്കി കൺകൾ കൊതിച്ചിടുന്നേ
വേഗം വന്നീടണമേ (2)
Verse 1kaithaalathode thappinode nrithathode
karthane sthuthicheeduvin
thanthrinaadathode veenayodum kinnarathodum
ullasichaarthiduvin (2)
Verse 2avan nallavan daya ennumoollathe
athunnathan sthuthi ennumavane (2)
Verse 3kodi kodi Dhoothaganangal
vaazhthi pukazhthidunnu
daivaputhrraneshu manukula raksha’kkaayi
avaniyil avatharichu (2)
Verse 4nanma’cheythu naadengum nadannavan
kannuneer akattuvaanaay
paapabhaaramettu thaan kaalvari kurishathil
jeevane thannuvallo (2)
Verse 5ponnu naathaa ennu meghe vanneedumo
enneyum chertheeduvaan
nokki nokki kankaL kothichidunne
vegam vanneedaname (2)
Download Song