Kaividillenneyen kartthaave nee
Verse 1കൈവിടില്ലെന്നെയെൻ കർത്താവേ നീ
കൈവിട്ടാൽ പിന്നെയൊന്നാശ്രയിക്കാൻ വേറേ
ആരുമില്ലഴിയിൽ കർത്താവേ!
എനിക്കാരു-മില്ലൂഴിയിൽ കർത്താവേ!
Verse 2കൈവിടുകില്ല ഞാനൊരുനാളുമെന്നുള്ള
വാക്കെനിക്കുള്ളതിൽ വിശ്വസിക്കുന്നു ഞാൻ
വാനവും ഭൂമിയും മാറുമെന്നാകിലും
വാനവവാഗ്ദത്തം മാറുന്നതല്ലല്ലോ
Verse 3എന്നുടെ വിഷമങ്ങൾ വ്യക്തമായറിയുവാൻ
നിന്നെപ്പോലില്ലെനിക്കാരുമെൻ ദൈവമേ
ഉറ്റവരായാലും ഉത്തമരായാലും
തെറ്റിദ്ധരിപ്പതീ മർത്ത്യസ്വഭാവമാം
Verse 4മർത്ത്യരെന്നാവശ്യമെന്തിന്നറിയുന്നു?
നിത്യദയാനിധേ! നീയറിഞ്ഞാൽ മതി
അറിഞ്ഞു നീ നൽകുന്ന തിമ്പമോ തുമ്പമോ
അനുഗ്രഹമാണെനിക്കതു മതിയെപ്പോഴും
Verse 5ഒന്നിലുമേലൊന്നായ് വന്നിടുന്നെൻ മുമ്പിൽ
കുന്നുപോൽ വൻ തിരമാലകൾ ക്ലേശങ്ങൾ
നീ കനിഞ്ഞാൽ മതിയൊന്നു ചൊന്നാൽ മതി
ഭീകരദുരിതങ്ങളാകെയമർന്നുപോം
Verse 6എത്ര നിസ്സാരമായ കാര്യമാണെങ്കിലും
എന്നെക്കൊണ്ടാവില്ല സാധിപ്പാൻ ദൈവമേ!
ഏതിനും നിൻതുണ വേണമെന്നരവും
ഏഴയെൻ ബലമെല്ലാം നിന്നിലാണേശുവേ!
Verse 1kaividillenneyen karthaave nee
kaivittaal pinneyonnaashrayikkaan vere
aarumillazhiyil karthaave!
enikkaaru-milloozhil karthaave!
Verse 2kaividukilla njaanorunaalumennulla
vakkenikkullathil vishwasikkunnu njaan
vaanavum bhoomiyum maarumennakilum
vaanavavaagdhatham maarunnathallallo;-
Verse 3ennude vishamangal vyakthamaayariyuvaan
ninneppolellenikkaarumen daivame
uttavaraayaalum uthamaraayaalum
thettidharippathi marthyaswabhaavamaam;-
Verse 4marthyarennaavashyamenthinnariyunnnu?
nithyadayaanidhe! neeyarinjaal mathi
arinju nee nalkunna thimbamo thumbamo
anugrahamaanenikkathu mathiyepozhum;-
Verse 5onnilumelonnaay vannidunnen munpil
kunnupol van thiramaalakal kleshangal
nee kaninjaal mathiyonnu chonnaal mathi
bheekaradurithangalaakeyamarnnupom;-
Verse 6ethra nissaaramaaya kaaryamaanenkilum
ennekkondaavilla saadhippaan daivame!
ethinum ninthuna venamennaravum
ezhayen balamellaam ninnilaaneshuve!;-
Download Song