കൈവിട്ടു എല്ലാരും എന്നെയെന്നും
ഏകനെന്നു ഞാൻ നിനച്ചിടുമ്പോൾ
മുൾപടർപ്പിൽ എനിക്കായ് ഒരുവൻ;
അഗ്നിയിൽ ഇറങ്ങി നിന്നിടുന്നു
എന്നെ മാറ്റിടുവാൻ പുതുതാക്കി തീർക്കുവാൻ
Verse 2
യേശു ആരിലും വലിയവൻ
അവനൊപ്പം പറയാനാരുമില്ലേ
യേശു ആരിലും വലിയവൻ
അവനൊപ്പം പറയാനാരുമില്ലേ
Verse 3
തിരമാല എൻ നേരെ ആഞ്ഞടിച്ചു
കാലുകൾ പടകിൽ തിന്നിളകി
ലോകമാം കടലിൽ വീണിടുമോ
ഭയത്തോടെ ഞാൻ നോക്കി നിന്നിടുമ്പോൾ
കടലിന്മേൽ നടന്ന അധികാരമുള്ളവൻ
കാറ്റിനെ ശാസിക്കും ശാന്തത നൽകിടും
Verse 4
ശൂന്യത മാത്രാണെന്റെ സമ്പാദ്യം
ജീവിതം വ്യർത്ഥമെന്നു തോന്നിടുന്നോ
പടകൽപ്പം നീക്കുവാൻ മനസ്സാകുമോ
ആഴത്തിൽ വീശുവാൻ ഒരുങ്ങീടുമോ
കാണാത്ത കാര്യങ്ങൾ നിൻ കണ്ണാൽ കാണുവാൻ
എവിടെ തകർന്നുവോ അവിടെ മാനിക്കുവാൻ