Kalangenda maname karuthuvan
Verse 1കലങ്ങേണ്ട മനമേ കരുതുവാൻ നിനക്കായ്
അരികിൽ പൊന്നേശുവുണ്ട്
വിശ്വാസപടകിൽ ഓളങ്ങളേറുമ്പോൾ
ആകുലം വേണ്ടിനിയും
Verse 2ഒഴുക്കുകൾക്കെതിരെ നീ തുഴഞ്ഞീടുമ്പോൾ
കരം കുഴഞ്ഞേറ്റവും വലഞ്ഞീടുമ്പോൾ
ഉണ്മയിൽ വഴി നടത്താൻ
ഉയിർതന്നോരുടയോനില്ലേ
അവൻ നല്ലയിടയനതാൽ
Verse 3വൈരികൾ നിൻ ഗതിയടച്ചിടുമ്പോൾ
വൈഷമ്യവേളകൾ പെരുകിടുമ്പോൾ
പുതുവഴി തുറന്നു തരും
പുതുബലം പകർന്നു തരും
അവൻ നിന്നെ അറിയുകയാൽ
Verse 4രോഗങ്ങളാൽ മേനി ക്ഷയിച്ചിടുമ്പോൾ
ശോകങ്ങളാൽ മനം തകർന്നിടുമ്പോൾ
വല്ലഭൻ നൽ-സഖിയായ്
തിരുകൃപ നിനക്കു മതി
അവൻ നിന്റെ അഭയമതാൽ
Verse 5ശാന്തമാം തുറമുഖത്തണയുവോളം
ശക്തനാം നാഥൻ നിന്നമരക്കാരൻ
ഇതുവരെ നടത്തിയവൻ
ഇനിയെന്നും മതിയായവൻ
അവൻ നിന്നെ പുലർത്തുകയാൽ
Verse 1kalangenda maname karuthuvan ninakkay
arikil ponneshuvunde
vishvasa-padakil olangal-eridumbol
aakulam vendiniyum
Verse 2ozhukkukalkkethire nee thuzhanjedumbol
karam kuzhanjettavum valanjedumbol
unmayil vazhi nadathan
uyirthannorudayonille avan nallayithayanathal
Verse 3vairikal nin gathiyadachidumpol
vaishamya-velakal perukidumpol
puthuvazhi thurannu tharum
puthubalam pakarnnu tharum
avan ninne ariyukayaal
Verse 4rogangalal meni kshayichidumpol
shokangalal manam thakarnnidumpol
vallabhan nal-sakhiyaay
thiru-krupa ninakku mathi
avan ninte abhayamathal
Verse 5shanthamam thuramukhathaṇayuvolam
shakthanam nathhan ninnamarakkaran
ithuvare nadathiyavan
iniyennum mathiyayavan
avan ninne pularthukayal
Download Song