Kalvari kalvari nin sneham varnnippa
Verse 1കാൽവറി... കാൽവറി...
നിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേ
Verse 2മരക്കുരിശുമേന്തി മാ മലയിൽ
നടന്നല്ലോ എൻ പ്രാണനാഥനവൻ
ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്
പരിഹാസം നിന്ദകൾ സഹിച്ചവനായ് കാൽവറി
Verse 3ലോകത്തിൻ പാപത്തെ വഹിച്ചിടുവാൻ
ഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നു
പ്രാണവേദനയാൽ ഞരങ്ങിടുന്നു
പ്രാണപ്രിയനവൻ എൻ പേർക്കായി കാൽവറി
Verse 4കാൽകരങ്ങൾ ഇരുമ്പാണികളാൽ
ക്രൂശിൽ തറച്ചല്ലോ ദുഷ്ടജനം
എനിക്കായ് സഹിച്ചതാം വേദനയോർത്താൽ
എന്തു ഞാനേകിടും നിൻ പേർക്കായി കാൽവറി
Verse 5പെരിയ കുന്തം കൊണ്ടു കുത്തിയല്ലോ
നീചനാം പടയാളി തിരുഹൃദയത്തിൽ
പാഞ്ഞൊഴുകിടുന്ന പുണ്യരക്തം
പാപികളെ ശുദ്ധരാക്കിയല്ലോ കാൽവറി
Verse 6പാടിടും ഞാനെന്നും നിൻ സ്നേഹത്തെ
വർണ്ണിക്കും ഞാനെന്നും നിൻ ത്യാഗത്തെ
രക്തത്താൽ ശുദ്ധനായ് ജീവിച്ചിടാൻ
കൃപയരുളീടണെ പ്രാണനാഥാ കാൽവറി
Verse 1kaalvari... kaalvari...
nin sneham varnnippaanaavathalle
Verse 2marakkurishumenthi maa malayil
nadannallo en praananaathhanavan
shirassil mulmudi aninjnjavanaay
parihaasam nindakal sahicchavanaay;- kaalvari
Verse 3lokatthin paapatthe vahicchiduvaan
bhoomi vaanam maddhye thoongidunnu
praanavedanayaal njarngidunnu
praanapriyanavan en perkkaayi;- kaalvari
Verse 4kaalkarngal irumpaanikalaal
krooshil tharacchallo dushdajanam
enikkaay sahicchathaam vedanayortthaal
enthu njaanekidum nin perkkaayi;- kaalvari
Verse 5periya kuntham kondu kutthiyallo
neechanaam padayaali thiruhridayatthil
paanjnjozhukidunna punyaraktham
paapikale shuddharaakkiyallo;- kaalvari
Verse 6paadidum njaanennum nin snehatthe
varnnikkum njaanennum nin thyaagatthe
rakthatthaal shuddhanaay jeevicchidaan
kripayaruleedane praananaathhaa;- kaalvari
Download Song