കാൽവറി ക്രൂശതിൽ കാണുമാ പുണ്യ രൂപം
കാൽകരം ആണിയാൽ ബന്ധിതം ദിവ്യ രൂപം
കൽമനം മാറ്റിടും കന്മഷം നീക്കിടും
നന്മയിൻ ധാമമേ യേശുവേ
Verse 2
കരുണാമയാ നിൻ മനതാരിലെന്നും
കനിവോടെയെൻ രൂപവും പേറിയോ
പരിപൂതനാം നിൻ കരപല്ലവത്തിൽ
വിരചിച്ചുവോ ഹീനമെൻ നാമവും
നെഞ്ചം പിളർന്ന ചെഞ്ചോരയാലെ
ശുദ്ധനാക്കി എന്നെയും നീ
Verse 3
തിരുപാദപത്മം ചുംബിച്ചിടാം ഞാൻ
തിരുവന്ദനം നിത്യവും പാടിടാം
മരുവാസമെന്നും തവദാസനായി
മരുവീടുമീ സാധു ഞാൻ യേശുവേ
മിഴിനീരിനാലെ കഴുകിത്തുടയ്ക്കാം
നിൻ കാൽകളീയേഴ ഞാൻ
Verse 4
എന്റെ ആനന്ദം നീയേ
എന്റെ ആലംബം നീയേ
എന്നുമെൻ ജീവനും എന്റെ സംഗീതം നീയേ (2)
എന്റെ ആഘോഷം നീയേ...