Kalvari krooshil yaagamaay theernnavane
Verse 1കാൽവറി ക്രൂശിൽ യാഗമായ് തീർന്നവനേ
കാരുണ്യനാഥാ തിരുമുമ്പിൽ നമിച്ചിടുന്നു
പാപവും ശാപവും നീക്കി എന്നിൽ
പാവനാത്മാവിനെ നല്കണമെ
Verse 2എല്ലാ രോഗങ്ങൾക്കുമവൻ വിടുതൽ നല്കും
കണ്ണുനീർ തൂകുമ്പോൾ മനസ്സലിയും
ഓരോ നാളുമെന്റെ ഭാരം ചുമന്നീടും
ആധികൾ വ്യാധികൾ തീർക്കുമവൻ
Verse 3ഏറെ പിഴച്ചു ഞാൻ വഴിതെറ്റി വീണുപോയി
മ്ളേച്ഛമാം ജീവിത വഴിയിലൂടെ
ഈ അശുദ്ധമാം ജീവിതം ചെയ്തുപോയ നാളുകൾ
രക്ഷകാ തവ കൃപ നിറയ്ക്കണമേ
Verse 4എന്റെ ആശയറ്റീമരുയാത്രയതിൽ
നാശമാം ഗർത്തത്തിൽ വീണിടാതെ
എൻ പേർക്കായ് തകർന്ന യേശുനാഥാ
തിരുശാശ്വതപാതയിൽ നടത്തണമേ
Verse 1kaalvari krooshil yaagamaay theernnavane
kaarunnyanaadhaa thirumunpil namichidunnu
paapavum shaapavum neekki ennil
paavanaathmaavine nalkaname
Verse 2ellaa rogangalkkuman viduthal nalkum
kannuneer thookumpol manassaliyum
oro naalumende bhaaram chumannidum
aadhikal vyaadhikal theerkkuman
Verse 3eere pizhachu njaan vazhithetti veenupoyi
mlechchamaam jeevitha vazhiyiloode
ee ashuddhamaam jeevitham cheythupoya naalukal
rakshakaa thava krupa nirakkaname
Verse 4ente aashayattee maruyaathrayathil
naashamaam garththathil veenidaathe
en perkkaay thakarnna yeshunaadhaa
thirushaashwathapaathayil nadathaname
Download Song