Kalvari krushile anantha sneham
Verse 1കാൽവറി ക്രൂശിലെ അനന്തസ്നേഹം
രാജാധി രാജന്റെ ദിവ്യസ്നേഹം
ദോഷിയാം എന്നെയും നേടിടാനായി
ജീവനെ തന്നൊരു നിത്യസ്നേഹം(2)
Verse 2ആരാധിക്കാം ആർത്തുപാടിടാം
ഹല്ലേലുയ സ്തുതി പാടിടാം
ഹല്ലേലുയ സ്തുതി പാടിടാം
Verse 3ജീവന്റെ വചനം പകർന്നുനൽകി
മാനവ രക്ഷക്കായ് വഴി ഒരുക്കി (2)
ആത്മാവാകും ദാനത്തെ ഏകി
അനുദിനം ജീവനെ പുതുക്കുമവൻ (2)
(ആരാധിക്കാം )
Verse 4ജീവന്റെ അപ്പം സ്വീകരിക്കാം
നിത്യമാം ജീവനെ പ്രാപിച്ചിടാം(2)
ജീവദായകനാം യേശുവിൻ വചനം
ഭൂവതിൽ എങ്ങും ഘോഷിച്ചിടാം(2)
( ആരാധിക്കാം)
Verse 5ജീവന്റെ നാഥനെ അനുഗമിക്കാം
യേശുവിൻ ശിഷ്യരായി മാറീടാം (2)
നന്മയാൽ തിന്മയെ ജയിച്ചിടാം
സ്നേഹത്തിൽ എന്നും മുന്നേറിടാം(2)
Verse 1kaalvari krooshile ananthasneham
rajaadhi raajante divyasneham
doshiyaam enneyum nedidaanaayi
jeevane thannoru nithyasneham (2)
Verse 2aaraadhikkaam aarthupaadidaam
halleluuya sthuthi paadidaam
halleluuya sthuthi paadidaam
Verse 3jeevante vachanam pakarnnunalki
maanava rakshakkaay vazhi orukki (2)
aathmaavaakum daanathe eki
anudinam jeevane puthukkumavan (2)
(aaraadhikkaam)
Verse 4jeevante appam sweekarikkaam
nithyamaam jeevane praapichidaam (2)
jeevadaayakanaam yeshuvin vachanam
bhoovathil engum ghoshichidaam (2)
(aaraadhikkaam)
Verse 5jeevante naathane anugamikkaam
yeshuvin shishyarayi maareedaam (2)
nanmayaal thinmaye jayichidaam
snehathil ennum munneridaam (2)
Download Song