കാൽവരി ക്രൂശിലെ രക്തം
എന്നുടെ പാപം മുഴുവൻ കഴുകിയ
കാൽവരി ക്രൂശിലെ രക്തം
എന്നിലെ ശാപമ തൊക്കെയും പോക്കിയ
കാൽവരി ക്രൂശിലെ രക്തം
Verse 2
ലോകത്തിൻ പാപങ്ങൾ നീക്കിടും ദൈവത്തിൻ
കുഞ്ഞാടിൻ വിലയേറിയ രക്തം
ദൈവത്തിൻ സ്നേഹം പ്രദർശിപ്പിച്ചു ക്രൂശിൽ
എനിക്കായ് ചിന്തിയ രക്തം
കാൽവരി ക്രൂശിലെ സ്നേഹം
Verse 3
ശത്രുവാമെന്നേ തിരഞ്ഞ സ്നേഹം
പുത്രത്വ മേകിയ നിത്യസ്നേഹം (2)
ദൈവ കോപാഗ്നിയിൽ വെന്തെരിഞ്ഞേകിയ
ദൈവ കുഞ്ഞടിന്റെ സ്നേഹം
ആ കാൽവരി ക്രൂശിലെ സ്നേഹം (2)
Verse 4
എന്തുഞാൻ ഏകും നിനക്കായ്
എല്ലാം നിൻ ദാനമാണേയെൻ നാഥാ (2)
നിസ്തുല സ്നേഹത്തിൻ ഉയരവും ആഴവും
ആർക്കളന്നീടുവാനാകും
ആ കാൽവരി ക്രൂശിലെ സ്നേഹം (2)
Verse 5
എല്ലാം ക്ഷമിക്കുന്ന നിർമ്മല സ്നേഹം
എല്ലാം സഹിക്കും നിസ്വാർത്ഥ സ്നേഹം (2)
വിശ്വാസം പ്രത്യാശ സ്നേഹം ഇവകളിൽ
ഏറ്റം വലിയതാം സ്നേഹം
ആ കാൽവരി ക്രൂശിലെ സ്നേഹം (2)