Kalvari kurishathinmel thungiyoreshu
Verse 1കാൽവറിക്കുരിശതിന്മേൽ
തുങ്ങിയോരേശുദേവൻ - പഞ്ചമുറിവുകളാൽ
പ്രാണൻ വെടിഞ്ഞല്ലോ നിന്റെ പേർക്കായ്
Verse 2തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ?
തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ?
ഈ മഹൽത്യാഗം നിനക്കായല്ലോ
നിൽക്കു നോക്കു ചിന്തിക്കു നീ(2) കാൽവറി...
Verse 3സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻ
സ്നേഹിച്ചിടുന്നിതു നിന്നെയല്ലേ
ഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോ
പാപത്തിൻ അടിമയായ് ജീവിക്കുന്നോ(2) കാൽവറി...
Verse 4നിന്നെപ്പോൽ നിന്നയൽക്കാരനേയും
സ്നേഹിപ്പാനരുളിയ കർത്താവല്ലോ
തന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെ
നമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2) കാൽവറി...
Verse 5സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോ
സൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോ
കാൽവറി ക്രൂശു വിളിക്കുന്നല്ലോ
അരികെ വരിക സോദരരേ!(2) കാൽവറി...
Verse 1kaalvarikkurishathinmel
thungiyoreshudevan - panchamurivukalaal
praanan vedinjallo ninte perkkaay
Verse 2than divya sneham nee kaanunnille?
than divya shabdam nee kelkkunnille?
ee mahathyaagam ninakkaayallo
nilkku nokku chinthikku nee(2);- kaalvari...
Verse 3snehathin moorthiyaam daivaputhran
snehichidunnithu ninneyalle
ee divyasneham nee kaanaanjaatto
paapaththin adimayaay jeevikkunno(2);- kaalvari...
Verse 4ninneppol nin nayalkaaraneyum
snehippaanaruliya karthaavallo
thannaththaan rakshippaan ichchikkaathe
nammude rakshaykkaayi arppichathu(2);- kaalvari...
Verse 5srashtaavaam daivam vilikkunnillo
srishtiye daivam vilikkunnallo
kaalvari krooshu vilikkunnallo
arike varika sodarare!(2);- kaalvari...
Download Song