Kalvariyil kanum sneham albutham
Verse 1കാൽവറിയിൽ കാണും സ്നേഹമത്ഭുതം
വർണ്ണ്യമല്ലഹോ അതെന്റെ നാവിനാൽ
Verse 2പാപത്തിൽനിന്നെന്നെ വീണ്ടെടുത്ത സ്നേഹമേ
പാവനനിണം ചൊരിഞ്ഞ ക്രൂശിൻ സ്നേഹമേ
എൻ മനം കവർന്നു നീ അതുല്യസ്നേഹമേ
മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം
Verse 3മൃത്യുവിന്റെ ബന്ധനം തകർത്ത സ്നേഹമേ
ശത്രുവിന്റെ ശക്തിയെ ജയിച്ച സ്നേഹമേ
മർത്യരിൽ മരണ ഭീതി നീക്കും സ്നേഹമേ
മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം
Verse 4കഷ്ടതയോ പട്ടിണി ഉപദ്രവങ്ങളോ
നഗ്നതയോ ആപത്തോ വൻ പീഢനങ്ങളോ
ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു വേർപിരിച്ചിടാ
മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം
Verse 5നീങ്ങിപ്പോകും പർവ്വതങ്ങൾ കുന്നുകളിവ
മാറിടും പ്രപഞ്ചവും ധനം മഹിമയും
മർത്യസ്നേഹം മാറിടും ക്ഷണത്തിലെങ്കിലും
മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം
Verse 6വാനമേഘേ സ്വർപ്പൂരേ കരേറിപ്പോയവൻ
ഇന്നും എന്നും കൂടെയുള്ള നല്ല സ്നേഹിതൻ
എന്നെ വേഗം ആനയിക്കും സ്വർഗ്ഗഗേഹത്തിൽ
മാറ്റമില്ലാ ദൈവസ്നേഹം എത്ര അത്ഭുതം
Verse 1kalvariyil kanum sneham albhutham
varnnyamallaho athent navinal
Verse 2papathil ninnenne veendeduttha snehame
pavana ninam chorinja krushin snehame
en manam kavarnna nin athulya snehame
mattamilla daiva-sneham ethra albhutham;-
Verse 3mrithyuvinte bandhanam thakarttha snehame
shathruvinte shakthiye jayiccha snehame
marthyaril maranabheethi neekum snehame
mattamilla daiva-sneham ethra albhutham;-
Verse 4kashdathayo pattini upadravangalo
nagnathayo aapatho van peedhanangalo
kristhuvinte snehathil ninnu verpirichida
mattamilla daiva-sneham ethra albhutham
Verse 5neengipokum parvvathangal kunnukaliva
maridum prapanjchavum dhanam mahimayum
marthya-sneham maridum kshenathil-enkilum
mattamilla daiva-sneham ethra albhutham;-
Verse 6vanamekhe sworppure karerippoyavan
innum ennum koodeyulla nalla snehithan
enne vegam aanaikum sworgga gehatthil
mattamilla daiva-sneham ethra albhutham;-
Download Song