Verse 1കാൽവറിയിൽ യേശുനാഥൻ
യാഗമായ് തീർന്നതിനാൽ
എൻ പിഴകൾ നീങ്ങി ഞാനും
ദൈവത്തിൻ പൈതലായി
Verse 2എന്നുടെ അനവധി പാപങ്ങളഖിലം
പാടെ നീക്കിടുവാൻ
ചിന്തി നിണമഖിലം നാഥൻ
തൂങ്ങി മരക്കുരിശിൽ
ശാന്തമായി ഏറ്റതെല്ലാം പാപിയെന്നെ നേടുവാൻ;
Verse 3തന്നുടെ അടിപ്പിണരുകളതിനാലെ
സൗഖ്യം ഏകി എന്നിൽ
ജീവൻ മറുവിലയായ് നൽകി
എന്നെ വീണ്ടെടുത്തു
തൻ മരണം അതുമൂലം എൻ നരകം നീങ്ങി
Verse 4മരണം ജയിച്ചുയിർത്തെഴുന്നേറ്റവനായ്
ജീവിക്കന്നേശു പരൻ
സ്വർഗ്ഗേ സ്ഥലമൊരുക്കി നാഥൻ
നമ്മെ ചേർത്തിടുവാൻ
വരുമൊരുനാൾ ദൂതരുമായ് വാനവിതാനമതിൽ
Verse 1kaalvariyil yeshunaathan
yaagamaay theernnathinaal
en pizhakal neengi njaanum
daivathin paithalaayi
Verse 2ennude anavadhi paapangalakilam
paade neekkiduvaan
chinthi ninamakilam naathan
thoongi marakkurishil
shaanthamaayi ettathellaam paapiyenne neduvaan;
Verse 3thannude adippinarukalathinaale
saukhyam eki ennil
jeevan maruvilayaay nalki
enne veendeduthu
than maranam athumoolam en narakam neengi;-
Verse 4maranam jayichuyirthezhunnettavanaay
jeevikkunneshu paran
swargge sthalamorukki naathan
namme cherthiduvaan
varumorunaal dootharumaay vaanavithaanamathil;-
Download Song