മകനേ മകനേ നീ മാന്യനായിടുവാൻ
മകളെ മകളെ നീ മാന്യയായിടുവാൻ
കാൽവറിയിൽ നിനക്കായ് പിടഞ്ഞിടുന്നു
കാൽകരങ്ങൾ നിനക്കായ് തുളയ്ക്കപ്പെട്ടു
മകനേ നീ നോക്കുക നിനക്കായ് തകർന്നിടുന്നു
Verse 3
ചുടു ചോര തുള്ളിയായി വീഴുന്നു
നിൻ പാപം പോക്കുവാനല്ലയോ
മുള്ളുകൾ ശിരസ്സിൽ ആഴ് ന്നതും
നിൻ ശിരസ്സുയരുവാൻ അല്ലയോ(2) മകനേ...
Verse 4
കള്ളന്മാർ നടുവിൽ കിടന്നതു
നിന്നെ ഉയർത്തുവാൻ അല്ലയോ
മാർവ്വിടം ആഴമായി മുറിഞ്ഞതു
സൗഖ്യം നിനക്കേകാൻ അല്ലയോ(2) മകനേ...
Verse 5
പത്മോസിൽ യോഹന്നാൻ കണ്ടതോ
സൂര്യനേക്കാൾ ശോഭയാൽ അത്രേ
ആ ശബ്ദം ഞാനിതാ കേൾക്കുന്നു
പെരുവെള്ളം ഇരച്ചിൽ പോലാകുന്നു(2) മകനേ...