Kandalum kalvariyil kurishil shirassathum
Verse 1കണ്ടാലും കാൽവറിയിൽ
കുരിശിൽ ശിരസ്സതും ചാഞ്ഞു പരൻ
കണ്ടീടുക പ്രിയനേ നിനക്കായ്
തൂങ്ങിടുന്നു മൂന്നാണികളിൽ
Verse 2ശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്
ഹൃദയം നിന്ദയാൽ തകർന്നവനായ്
വേദനയാലേറ്റം വലഞ്ഞവനായ്
തൻ ജീവനെ വെടിയുന്നു സ്വയം നിനക്കായ്
Verse 3ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട
കളങ്കമില്ല ദൈവകുഞ്ഞാടിതാ
ലോകത്തിൻ പാപങ്ങൾ ചുമന്നുകൊണ്ട്
വാനിനും ഭൂവിനും മദ്ധ്യേ തൂങ്ങിടുന്നു
Verse 4സമൃദ്ധിയായ് ജീവജലം തരുവാൻ
പാനീയ-യാഗമായ് ത്തീർന്നവനെ
കയ്പുനീർ ദാഹത്തിനേകീടവേ
നിനക്കായവനായതും പാനം ചെയ്തു
Verse 5പാതകർക്കായ് ക്ഷമ യാചിച്ചവൻ
പാതകലോകം വെടിഞ്ഞിടുമ്പോൾ
നിവൃത്തിയായ് സകലമെന്നോതിയഹോ
സ്വന്ത പ്രാണൻ പിതാവിനെ ഏൽപ്പിക്കുന്നു
Verse 6തൻതിരുമേനി തകർന്നതിനാൽ
തങ്കനിണം ചിന്തി ആയതിനാൽ
നിൻ വിലയല്ലോ നൽകിയവൻ
നിന്നെ സ്വർഗ്ഗീയ സമ്പൂർണ്ണനാക്കിടുവാൻ
Verse 1kandaalum kaalvariyil
kurishil shirassathum chaanju paran
kandeeduka priyane ninakkaay
thoongidunnu moonnaanikalil
Verse 2shirassil mulmudi aninjavanaay
hridayam nindayaal thakarnnavanaay
vedanayaal ettm valanjavanaay
than jeevane vediyunnu svayam ninakkaay;-
Verse 3loka sthhaapanam muthal arukkappetta
kalangkamilla daiva kunjaadithaa
lokatthin paapngal chumannukond
vaaninum bhoovinum maddhye thoongidunnu;-
Verse 4samriddhiyaay jeevajalam tharuvaan
paaneeya-yaagamaay'ttheernnavane
kaypuneer daahatthi'nekeedave
ninakkaay avan aayathum paanam cheythu;-
Verse 5paathakarkkaay kshama yaachicchavan
paathakalokam vedinjidumpol
nivritthiyaay sakalam ennothiyaho
svantha praanan pithaavine elppikkunnu;-
Verse 6than thirumeni thakarnnathinaal
thangka ninam chinthi aayathinaal
nin vilayallo nalkiyavan
ninne swarggeeya sampoornnan aakkiduvaan;-
Download Song