Kanivin karangal neettenaame
Verse 1കനിവിൻ കരങ്ങൾ നീട്ടേണമേ
അലിവായ് നീ എന്നിൽ നിറയേണമേ
അകതാരിലെ എന്റെ അകൃത്യങ്ങളെല്ലാം
അകറ്റേണമേ എന്നെ കഴുകേണമേ
Verse 2ഇരുൾ നിറഞ്ഞീടുന്ന താഴ്വരയിൽ വന്ന്
ഇരുളാകെ നീക്കുന്ന നല്ലിടയാ
മനം നൊന്തു കേഴുമ്പോൾ ഹൃദയം തകരുമ്പോൾ
മനസ്സലിവിൻ നാഥാ സുഖമേകണേ
Verse 3ഭാരങ്ങൾ ഏറുന്ന ഈ മരുയാത്രയിൽ
ഭാരം വഹിക്കുന്ന സർവ്വേശ്വരാ
ആഴിയിൻ അലകളാൽ തോണി ഉലയുമ്പോൾ
അഖിലാണ്ഡ നാഥാ അരികിൽ വരു
Verse 4രോഗങ്ങളാൽ ദേഹം തളർന്നിടും വേളയിൽ
രോഗസൗഖ്യം നൽകും സ്നേഹരൂപാ
വൈരികൾ ഏറുമ്പോൾ വഴികൾ അടയുമ്പോൾ
വിടുതലിൻ ദൈവമേ തുണയേകണേ
Verse 1kanivin karangal neettename
alivaay nee ennil nirrayename
akathaarile ente akrthyangalellaam
akatename enne kazhukename
Verse 2irul niranjedunna thazhvarayil vanne
irulaake nekkunna nallidayaa
manam nonthu kezhumpol hridayam thakarumpol
manassalivin nathhaa sukhamekane;-
Verse 3bhaarangal errunna ie maruyathrayil
bhaaram vahikkunna sarvveshvaraa
aazhiyin alakalaal thoni ulayumpol
akhilaanda nathhaa arikil varu;-
Verse 4rogangalaal deham thalarnnidum velayil
rogasaukhyam nalkum sneharupaa
vairikal erumpol vazhikal adayumpol
viduthalin daivame thunayekane;-
Download Song