Verse 1കണ്ണീരോടെ പ്രാർത്ഥിച്ചാൽ
പ്രതിഫലം ലഭിച്ചിടും നിശ്ചയമായ്
അനുതാപമോടെ യാചിച്ചാൽ
നൻമകൾ അനുദിനം നിശ്ചയമായ്
Verse 2വരുന്നു ഞാൻ തിരുസവിധേ
നിറയ്ക്കണേ എന്നിൽ നിന്റെ ഹിതം
തരുന്നു ഞാൻ എന്നെ മുറ്റും
വളർത്തണേ എന്നിൽ നിന്റെ ഭാവം
Verse 3അസാദ്ധ്യമെന്നെണ്ണും ലോകരെല്ലാം
വഴികളൊന്നൊന്നായ് അടഞ്ഞിടിലും
അസാദ്ധ്യമായവ സാദ്ധ്യമാക്കും
പ്രാർത്ഥനയല്ലോ എൻ അഭയം
Verse 4സ്വന്തമായെന്നിലോ കണ്ണീർ മാത്രം
കഠിനമാം വ്യഥകളെൻ കൂട്ടാളി
ഹൃദയഭാരത്താൽ ഞാൻ നീറിടുമ്പോൾ
പ്രാർത്ഥനയല്ലോ എൻ ആശ്വാസം
Verse 1kannerode prarthhichal
prathiphalam labhichidum nishchayamay
anuthapamode yachichal
nanmakal anudinam nishchayamay
Verse 2varunnu njaan thirusavidhe
niraykkane ennil ninte hitham
tharunnu njaan enne mutum
valarthane ennil ninte bhavam
Verse 3asaddhyamennennum lokarellam
vazhikalonnonnay adanjidilum
asaddhyamayava saddhyamakkum
prarthhanayallo en abhayam
Verse 4svanthamayennilo kanner mathram
kadhinamam vyathhakalen koottali
hridaya-bharathal njaan neridumpol
prarthhanayallo en aashvasam
Download Song