ഭാരത്താൽ എൻ മനം നീറിടിലും
രോഗത്താൽ എൻ ദേഹം തകർന്നീടിലും
എന്റെ പ്രാണനു ക്ഷയം ഒട്ടും ഭവിക്കുന്നില്ല
എന്റെ നാവിലോ സ്തുതിഗീതം പാടിടും ഞാൻ (2) കണ്ണുനീരോ...
Verse 3
എൻ പ്രിയൻ സ്വന്തമാം മുന്തിരിതോട്ടത്തിൽ
കല്ലുകൾ മാറ്റി നട്ട മുന്തിരിവള്ളി ഞാൻ (2)
നല്ല ഫലം ലഭിപ്പാൻ കാത്ത എൻ പ്രീയൻ മുൻപിൽ
കാട്ടുമുന്തിരിയുടെ ഫലമായി മാറി ഞാൻ (2) കണ്ണുനീരോ...
Verse 4
അപ്പനെ വിട്ടു ഞാൻ ധൂർത്തനായി പോയപ്പോൾ
പന്നിയിൻ ഭക്ഷണം എൻ ആഹാരമായപ്പോൾ (2)
മടങ്ങി ചെന്നാലോ എന്നെയും ചേർക്കുവാൻ
അപ്പനുണ്ടെന്നുള്ളതെൻ പ്രത്യാശ ഏറ്റുന്നേ(2) കണ്ണുനീ...
Verse 5
എൻ സൂര്യൻ ഇനിയും അസ്തമിക്കയില്ല
എൻ ചന്ദ്രൻ ഇനിയും മറഞ്ഞു പോകില്ല (2)
യാഹെന്ന ദൈവം എൻ നിത്യ പ്രകാശമാം
എൻ ദു:ഖ കാലമോ വേഗമായ് തീർന്നു പോം (2) കണ്ണുനീ...
Verse 6
ചെങ്കടൽ പകുത്ത് മറുകര എത്തിച്ച്
മാറായിൻ കൈയ് പ്പെനിക്ക് മാധുര്യമാക്കിയോൻ (2)
മന്നായിൻ ഭോജനത്താൽ മരുഭൂമിയിൽ നടത്തി
യോർദ്ദാൻ കടത്തി എന്നെ കനാനിൽ എത്തിക്കും (2) കണ്ണുനീ...
bhaaratthaal en manam neeridilum
rogatthaal en deham thakarnneedilum
ente praananu kshayam ottum bhavikkunnilla
ente naavilo sthuthigeetham paadium njaan (2);- kannunero...