വേഗത്തിൽ ഞാൻ വരുന്നെന്നു പറഞ്ഞിട്ടെത്ര
വര്ഷമതായിരിക്കുന്നു
മേഘങ്ങളിൽ വരുന്നെന്നു പറഞ്ഞതോർത്തു
ദാഹത്തോടെയിരിക്കുന്നു
ഏകവല്ലഭനാകും യേശുവേ! നിന്റെ നല്ല
ആഗമനം ഞാൻ നോക്കി ആശയോടിരിക്കയാൽ കാന്താ...
Verse 3
ജാതികൾ തികവതിന്നോ? ആയവർ നിന്റെ
പാദത്തെ ചേരുവതിന്നോ?
യൂദന്മാർ കൂടുവതിന്നോ? കാനാനിലവർ
കുടികൊണ്ടു വാഴുവതിന്നോ?
ഏതു കാരണത്താൽ നീ ഇതുവരെ ഇഹത്തിൽ വ-
രാതിരിക്കുന്നു? നീതിസൂര്യനാകുന്ന യേശു കാന്താ...
Verse 4
എത്രനാൾ ഭരിച്ചു കൊള്ളും? പിശാചീലോകം
എത്രനാൾ ചതിച്ചുകൊള്ളും?
എത്രനാൾ പറഞ്ഞുകൊള്ളും? അപവാദങ്ങൾ
ശുദ്ധിമാന്മാരുടെ മേലും
കർത്താവേ! നോക്കിക്കാൺക പാർത്തലത്തിൻ ദുരിതം
സാത്താന്റെ ധിക്കാരത്തെ നീക്കുവാനായി പ്രിയ കാന്താ...
Verse 5
ദുഃഖം നീ നോക്കുന്നില്ലയോ? എന്റെ വിലാപ
ശബ്ദം നീ കേൾക്കുന്നില്ലയോ?
തക്കം നീ നോക്കീടുന്നില്ലയോ? പിശാചെന്മനം
വെക്കം ഹനിപ്പാനായയ്യോ
തൃക്കണ്ണാലെന്നെ നോക്കി ദുരിതങ്ങളാകെ പോക്കി
വെക്കം നിൻ മണവാട്ടി ആക്കിക്കൊള്ളുവാൻ പ്രിയ കാന്ത...
Verse 1
kantha! thamasam enthaho? vnnidanyeshu
kantha! thamasam enthaho!
kantha! nin varavinnayi kathirunnente manam
venthu’rukunnu kannum mangunnen manuvele