Kanthan varaan kaalam aasannamakayaal
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 കാന്തൻ വരാൻ കാലം ആസന്നമകയാൽ
ഒരുങ്ങീടാം പ്രിയരേ വിശുദ്ധിയെ തികച്ച്
പ്രത്യാശ നാടിനെ കാണുവാൻ കാലമായ്
വിശുദ്ധരോടൊത്തു വാഴുവാൻ കാലമായ്
Verse 2 യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പമെല്ലാം
തൻ വരവിന്റെ അടയാളമല്ലോ (2)
ഈറ്റുനോവിന്റെ ആരംഭമാകയാൽ
വിശുദ്ധരായ് നാം നിലനിന്നീടാം (2)
Verse 3 ആദിമ സ്നേഹം ആദിമ വിശ്വാസം
വചനത്തിൻ ശക്തി ദൈവിക വിടുതൽ (2)
പ്രകടമായിടട്ടെ അഭിഷേകത്തിൻ ശക്തി
ഈ അന്ത്യനാൾകളിൽ ദൈവികസഭയിൽ (2)
Verse 4:
പത്ഥ്യമാം ഉപദേശം ഓതിടുവാനായ്
വൻ കൃപ ഏകുക ഏഴകളാം ഞങ്ങളിൽ(2)
മാളികമുറിയിൽ പകർന്നുണർവിനെ
പകരുക യേശുവേ ഈ അന്ത്യനാൾകളിൽ(2)
Verse 5:
മുട്ടോളമല്ല അരയോളം പോരാ
നീന്തിട്ടല്ലാതെ കടപ്പാൻ വഹിയാത്ത (2)
ആത്മനദി ഈ നാളിൽ പകരുക ദേവാ
ചലിക്കുന്ന പ്രാണികൾ ജീവൻ പ്രാപിച്ചീടാൻ(2)
Verse 1 kanthan varaan kaalam aasannam aakayaal
orungeedaam priyare vishuddhiye thikacchu
prathyaasha naadine kaanuvaan kaalamaay
vishuddharodotthu vaazhuvaan kaalamaay
Verse 2 yuddhngal, kshaamngal, bhookampam ellaam
than varavinte adayaalamallo (2)
iettunovinte aarambham aakayaal
vishuddharaay naam nilaninneedaam (2)
Verse 3 aadima sneham aadima vishvaasam
vachanatthin shakthi daivika viduthal (2)
prakadamaayidtte abhishekatthin shakthi
ie anthyanaalkalil daivikasabhayil (2)
Verse 4 patthhyamaam upadesham othiduvaanaay
van kripa ekuka ezhakalaam njngalil
maalikamuriyil pakarnnunarvine
pakaruka yeshuve ie anthya naalkalil
Verse 5 muttolamalla arayolam poraa
neenthittllaathe kadappaan vahiyaattha
aathma nadi ie naalil pakaruka devaa
chalikkunna praanikal jeevan praapiccheedaan
Download Song
Cancel
Download