Kanthane kanuvanaarthi valarunne
Verse 1കാന്തനെ കാണുവാനാർത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും
കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര-
ചെയ്തപ്രിയൻ വരും നിശ്ചയം
Verse 2പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ
നിത്യതുറമുഖത്തെത്തും ഞാൻ
വിശ്രമിച്ചിടും ഞാൻ സ്വർഗ്ഗ(നിത്യ)കൊട്ടാരത്തിൽ
നിസ്തുല്യമായ പ്രതാപത്തിൽ
Verse 3വർഗ്ഗവ്യത്യാസങ്ങൾ നാട്ടുകാർ വീട്ടുകാർ
ഭേദംവരാ നാഥൻ വരവിൽ
വീണ്ടും ജനിച്ചവർ ആനന്ദിച്ചീടുമേ
ആ നിമിഷം വാനിൽ പോകുമേ
Verse 4തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽ
കോടാ-കോടി ഗണം തേജസ്സിൽ
സർവ്വാംഗ സുന്ദരനാകുമെൻ പ്രിയനെ
കാണുമതിൻ മദ്ധ്യേ ഏഴയും
Verse 5ഹിമംപോൽ വെൺമയാം ശിരസ്സും മുടികളും
കണ്ണുകളോ അഗ്നിജ്വാല പോൽ
സൂര്യൻ പ്രതാപത്തിൽ പ്രകാശിക്കും വിധം
പ്രിയൻ മുഖം വിളങ്ങീടുമേ
Verse 6ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻ
ഇന്നലെയും ഇന്നുമെന്നേക്കും
കണ്ടാൽ മതിവരാ സുന്ദരരൂപനെ
കൂടിക്കാണ്മാൻ വാഞ്ചയേറുന്നേ
Verse 1kanthane kanuvanaarthi valarunne
illa prathyasha mattonnilum
kandalum vegam njaan vannedamennura-
cheytha priyan varum nishchayam
Verse 2pazhmarubhumiyil klesham sahikkukil
nithya’thuramukhathethum njaan
vishramichedum njaan swargga(nithya)kottarathil
nisthulyamaya prathapathil;-
Verse 3varggavyathyasangkal nattukaar vettukaar
bhedam varaa nathhan varavil
vendum janichavar aanandichedume
aa nimisham vaanil pokume;-
Verse 4thammil thammil kanum shuddhanmar vanathil
koda-kodi ganam thejassil
sarvvamga sundaran aakumen preyane
kanumathin maddhye ezhayum;-
Verse 5himampol venmayam shirassum mudikalum
kannukalo agnijvaala pol
suaryan prathapathil prakashikkum vidham
priyan mukham vilangedume;-
Verse 6njaan ninakkullaval neeyenikkullavan
innaleyum innum ennekkum
kandal mathivara sundara roopane
kudikkanman vanjchayerunne;-
Download Song