Kanthe nee kelkka kaminimaule
Verse 1കാന്തേ! നീ കേൾക്ക കാമിനിമൗലേ!
Verse 2തൻ വലങ്കരമതിൽ താരകളേഴും താങ്ങിക്കൊണ്ടനിശം
തങ്കവിളക്കുകളേഴിനും നടുവേ തങ്കുന്നെൻ വചനം
Verse 3നിന്റെ പ്രവൃത്തിയും യത്നവും ദുഷ്ടരെ വിട്ടകലും പതിവും
നിന്റെ സഹിഷ്ണുതാശീലവുമിന്നു ഞാൻ കണ്ടിരിക്കുന്നു പ്രിയേ
Verse 4കള്ളയപ്പോസ്തലർ വെള്ളവേഷം ധരിച്ചുള്ളൊരു വേളയിൽ നീ
കള്ളരെന്നായവർ തമ്മെയറിഞ്ഞുടൻ തള്ളിയതും സുകൃതം
Verse 5ആരുമിളകിടുമാറതിഘോരമായാഞ്ഞടിക്കും പകയി
ന്നാപ്പെരുങ്കാറ്റിലെൻ നാമവുമേന്തി നീ നിന്നതു വന്ദ്യതരം
Verse 1kaanthe! nee kelkka kaaminimaule!
Verse 2than valankarmathil thaarakalezhum thaangikkondanisham
thankavilakkukalezhinum naduve thankunnen vachanam
Verse 3ninte pravruththiyum yathnavum dushtare vittakalum pathivum
ninte sahishnuthaasheelavuminnu njaan kandirikkunnu priye
Verse 4kallayapposthalar vellavesham dharichchulloru velayil nee
kallarennaayavar thammeyarinjudan thalliyathum sukrutham
Verse 5aarumilakidumaarathighoramaayaanjadikkum pakayi
nnaapperunkaattilen naamavumenthi nee ninnathu vandhyatharam
Download Song