Verse 1കാണുക നീയാ കാൽവറിയിൽ
കേൾക്കുക നീയെൻ യേശുവിൻ ശബ്ദം
മുള്ളിൻ കിരീടം ശിരസ്സിൽ ചൂടി
രക്തം മുഴുവൻ വാർന്നവനായ്
Verse 2പാപവഴികളിൽ നീ നടന്നു-തൻ
പാദങ്ങളിൽ അവർ ആണി തറച്ചു
പാപക്കറ നിന്റെ കൈകളിൽ ഉള്ളതാൽ
പാണികളെയും ക്രൂശിൽ തറച്ചു
Verse 3ദുഷ്ട വിചാരത്തിൽ നീ രസിച്ചതാൽ
മുൾക്കിരീടം താൻ ചൂടി നിനക്കായ്
ഇത്രത്തോളം നിന്നെ സ്നേഹിച്ചെന്നോതി
കൈകൾ വിരിച്ചു താൻ ജീവൻ വെടിഞ്ഞു
Verse 4തൂകുക തുള്ളി കണ്ണുനീർ നിന്റെ
പാപച്ചുമടവൻ പാടെയൊഴിക്കും
ഹൃത്തിൻ മുറിവുകൾക്കേകും താൻ സൗഖ്യം
പൂർണ്ണസമാധാനം ഉള്ളിൽ നിറയ്ക്കും
Verse 1Kaanuka neeyaa kaalvarriyil
Kelkkuka neeyen yeshuvin shabdam
Mullin kireedam shirassil choodi
Raktham muzhuvan vaarnnavanaay
Verse 2Paapavazhikalil nee nadannu - than
Paadhangalil avar aani tharrachu
Paapakkarra ninte kaikalil ullathaal
Paanikaleyum krooshil tharrachu
Verse 3Dhushta vichaarathil nee rasichathaal
Mulkkireedam thaan choodi ninakkaay
Ithratholam ninne snehichennothi
Kaikal virichu thaan jeevan vedinju
Verse 4Thookuka thulli kannuneer - ninte
Paapachumadavan paadeyozhikkum
Hruthin murrivukalkkekum thaan saukhyam
Poornasamaadhaanam ullil nirraykkum
Download Song