Kanuka neya kalvari thannil karirumpa
Verse 1കാണുക നീയാ കാൽവറി തന്നിൽ കാരിരുമ്പാണികളാൽ
കാൽകരങ്ങൾ ബന്ധിതനായി കർത്തനാമേശുപരൻ
Verse 2പാപത്തിൻ ശാപം നീക്കിടുവാനായ് പാരിതിൽ വന്നവനാം
പ്രാണനാഥൻ പാപികൾക്കായ് പ്രാണൻ വെടിഞ്ഞിടുന്നു
Verse 3മന്നവനാകും യേശുമഹേശൻ മാനവനായ് ധരിയിൽ
വന്ദനത്തിനു യോഗ്യനായോൻ നിന്ദിതനായ്ത്തീർന്നു
Verse 4ആകുലമാകെ നീക്കിടുവാനായ് വ്യാകുലനായ്ത്തീർന്ന
പതിനായിരങ്ങളിൽ സുന്ദരനാം നാഥൻ
Verse 5വീടുകളൊരുക്കി വിണ്ണതിൽ ചേർപ്പാൻ വീണ്ടും വരുന്നവനാം
വീണ്ടെടുത്തൊരു തൻ ജനത്തിനു വിശ്രമം നൽകിടുവാൻ
Verse 6കാണുക നീയീ കാരുണ്യവാനേ : എന്ന രീതി
Verse 1kaanuka neeyaa kaalvari thannil kaarirumpaanikalaal
kaalkarangal bandhithanaayi karthanaam yeshu paran
Verse 2paapathin shaapam neekkiduvaanaay paarithil vannavanaam
praananaathan paapikalkkaay praanan vedinjidunnu
Verse 3mannavanaakum yeshu maheshan maanavanaay dhariyil
vandanathinu yogyanaayon nindithanaayththeernnu
Verse 4aakulamaake neekkiduvaanaay vyaakulanaayththeernna
pathinaayirangalil sundaranaam naathan
Verse 5veedukalorukki vinnathil cherppaan veendum varunnavanaam
veendeduththoru than janathinu vishramam nalkiduvaan
Verse 6kaanuka neeyee kaarunyavaane : enna reethi
Download Song