ശത്രു എന്നെ തകർത്തിടാൻ എത്രവട്ടം ശ്രമിച്ചിട്ടും
കർത്തൃകൃപതന്നു എന്നെ കാത്തു സൂക്ഷിച്ചു
പുതുശക്തിയോടെ ജീവിച്ചിടാൻ ഇത്രനാളും കൃപ ചെയ്ത
കർത്തൃനാമെന്നേശുവിനെ നിത്യകാലം വണങ്ങും ഞാൻ
Verse 4
ആയിരമാണ്ടീയുലകിൽ വാണിടുവാനതി വേഗം
ആയിരം ആയിരം ദൂതസേനയുമായി
ഊനമില്ല മണവാട്ടിയോടു കൂടി വാണിടുവാൻ
താമസമെന്യേ വരുന്നെൻ ജീവനാഥനേശുവിനെ
Verse 5
വാഗ്ദത്തത്തിൻ ആവിതന്നീ പാർത്തലത്തിലിന്നയോളം
കാത്തു സൂക്ഷിച്ചെൻ പ്രിയനെ വാഴ്ത്തിടുന്നു ഞാൻ
നീക്കമില്ലാവചനത്തെ ഓർത്തു തിരുവരവിനായ്
കാത്തു കാത്തു നിന്നിടുന്നു മാത്രനേരം വിടാതെ ഞാൻ
Verse 6
എണ്ണമില്ലാ നിൻ കൃപകൾ എണ്ണി എണ്ണി തികയ്ക്കുവാൻ
ഈ നരന് സാധ്യമല്ല പൊന്നുനാഥനെ
കൺമണി പോലിന്നയോളം പൊന്നു തിരുമേനി എന്നെ
ഉണ്മയോടെ കാത്തതിനാൽ നന്ദിയോടെ പാടിടും ഞാൻ
ennamillaa nin kripakal enni enni thikaykkuvaan
ie naran saadhyamalla ponnu naathhane
kanamani pol innayolam ponnu thirumeni enne
unmayode kaatthathinaal nandiyode paadidum njaan;-
Verse 7
padum njaan parameshanu sathatham… enna reethi
Add to Setlist
Create New Set
Download Song
Login required
You must login to download songs. Would you like to login now?