Verse 1കാണും ഞാനെൻ മോക്ഷപുരേ
താതൻ ചാരേ ശാലേം പുരേ (2)
Verse 2കാൺമതിനധികാലമായ് കൺകൊതിച്ചൊരു നാഥനേ
അതിശയവിധമഗതിയെ ഭൂവി വീണ്ടെടുത്തൊരു നാഥനേ
ആയിരം പതിനായിരങ്ങളിൽ അഴകു തിങ്ങുമെൻ പ്രിയനെ
Verse 3ഇവിടെനിക്കു നൽസേവ ചെയ്യും അദൃശ്യരാം പല ദൂതരെ
അവിടെ ഞാനവർ സമമാം തേജസിൻ ഉടൽ അണിഞ്ഞു വസിക്കവേ
വാഴ്ചകൾ അധികാരമാദിയാം ദൂതസഞ്ചയ ശ്രേഷ്ടരെ
Verse 4ഇവിടെ നമ്മളെ പിരിഞ്ഞു മുൻവിഹം ഗമിച്ച വിശുദ്ധരെ
വിവധ വേളയിൽ മരിച്ചു മൺമറഞ്ഞു അകന്നുപോയ വിശ്വസ്തരെ
അരുണ തുല്യമാം ദ്യുതി വിളങ്ങിടും പല പല പ്രിയ മുഖങ്ങളെ
Verse 5പരത്തിലുന്നതൻ പരിശുദ്ധർക്കായ് പണിചെയ്യും മണിസൗധങ്ങൾ
പരിചിലായവർക്കായൊരുക്കിടും വിവിധ മോഹന വസ്തുക്കൾ
വിമല സ്ഫടിക തുല്യമാം തങ്ക നിർമ്മിത വീഥിയും
Verse 6വിവധ കനികൾ മാസംതോറും വിളയിക്കും ജീവ മരമത്
അവയിൻ ഇലകൾ ജാതികൾക്കങ്ങരുളും രോഗ ശമനവും
പളുങ്കുപോലെ ശുഭ്രമായ ജീവ നദിയിൻ കരകളിൽ
Verse 7ഇവയിൻ ധ്യാനം മാത്രമേ കരളിന്നരുളുന്നാനന്ദം
ഇരവു പകലും ഇവയെപറ്റി ഞാൻ പാടും ഗീതം സാനന്ദം
ഇഹത്തെ വിട്ടു ഞാൻ പിരിഞ്ഞശേഷം ഇതു താനേയെനിക്കാലമ്പം
Verse 1kanum njaanen mokshapure
thathen chare shalem pure
Verse 2kanmathinadhikalamayi kan’kothichoru nathhane
athishayavidham’agathiye bhuvi vendethoru nathhane
aayiram pathinayrangalil azhaku thingkumen priyane;-
Verse 3ividenikku nalseva cheyium adrishyram pala duthare
avide njaanaver samam thejassin udal aninju vasikkave
vazhchakal adhikaraa’madiyam dutha’sanchaya shreshdare;-
Verse 4ivied nammale pirinju munviham gamicha vishuddhrare
vividha velayil marichu manmaranju akannu’poya vishvasthare
aruna thulyamam duthi vilagidum pala pala priya mukhangale;-
Verse 5parathilunnathan parishudarkayi panichyum mani’saudhangal
prichi’layavar’kkayorukkidum vividha mohana vasthukkal
vimala spadika thulyamam thangka nirmmitha veethhiyum;-
Verse 6vivitha kanikal masam’thorum vilayikkum jeeva maramathe
avayin ilakal jaathikal’kkangarulum roga shamanavum
palungkupole shubhramaya jeeva nadiyin karakalil;-
Verse 7ivayin dhyanam mathrame karalin’narulunnaanadam
Iravu-pakalum ivayepatti njaan padum geetham sanadam
ihathe vittu njaan pirinja’shesham ithu thaneyeni’kalambam;-
Download Song