Kanunnu njaan ente vishvasa
Verse 1കാണുന്നു ഞാനെന്റെ വിശ്വാസ കൺകളാൽ
മോഹനമേറുന്ന ശോഭിത പട്ടണം
കേൾക്കുന്നു ഞാനെന്റെ നാട്ടിലെ ഘോഷങ്ങൾ
വീണകൾ മീട്ടുന്ന ദൂതരിൻ മോദങ്ങൾ
Verse 2ആനന്ദമേ പരമാനന്ദമേ അതു
ശാലേംപുരേ വാസം ആനന്ദമേ
Verse 3ശോഭനമേ അതു ആരാൽ വർണ്ണിച്ചിടാം
സാമ്യമകന്നൊരു വാഗ്ദത്ത നാടിനെ
പൂർവ്വ പിതാക്കളവിടെയെത്തീടുവാൻ
ലാഭമതൊക്കെയും ഛേദമെന്നെണ്ണി ഹാ! ആനന്ദ...
Verse 4കണ്ണിമയ്ക്കും നേരത്തിന്നുള്ളിൽ ഞാനിതാ
കണ്ണുനീരില്ലാത്ത നാടതിലെത്തിടും
വിണ്ണിൻ വിഹായസ്സിൽ പാടിപ്പറന്നു ഞാൻ
വാഴ്ത്തിടും പ്രിയനെ നിത്യ നിത്യായുഗം ആനന്ദ...
Verse 5ഒന്നുമെനിക്കിനി വേണ്ടാ ഈ പാരിതിൽ
അന്നന്നുള്ളാവശ്യം കർത്തൻ നടത്തുമ്പോൾ
ലോക മഹത്വങ്ങൾ ചപ്പും ചവറുമെ
യാത്രക്കതൊന്നും സഹായമല്ലേതുമേ ആനന്ദ...
Verse 1kanunnu njaan ente vishvasa kankalaal
mohanamerunna shobhitha pattanam
kelkkunnu njaanente naattile ghoshangal
veenakal meettunna dootharin modangal
Verse 2aanandame paramaanandame athu
shaalempure vasam aanandame
Verse 3shobhaname athu aaraal varnnichidam
saamyamakannoru vagdatha naadine
purvva pithakkalavideyetheeduvaan
labhamathokkeyum chedamennenni haa!;- aananda...
Verse 4kannimaykkum nerathinnullil njanithaa
kannunerillatha naadathilethidum
vinnin vihayassil paadipparannu njaan
vazhthidum priyane nithya nithyayugam;- aananda...
Verse 5onnumenikkini venda ie parithil
annannullavashyam karthan nadathumpol
loka mahathvangal chappum chavarume
yathrakkathonnum sahayamallethume;- aananda...
Download Song