Kanunnu njaan kalvari maamala
Verse 1കാണുന്നു ഞാൻ കാൽവറി മാമല
ക്രൂശെൻ കൺമുൻപിലായ്
Verse 2ഭാരവും ചുമന്നിതാ പോയിടുന്നു രക്ഷകൻ എൻ
ആരതേറ്റിടും സോദരാ ദാരുണമാം ആ വേദന
Verse 3അന്ധനാം മനുഷ്യന് കാഴ്ച നൽകിയാ കൈകളോ
രോഗികളെ സൗഖ്യമാക്കിയ കൈകളല്ലയോ ആ ക്രൂശതിൽ
Verse 4പാപ മോചനത്തിനായ് പാരിൽ വന്ന ദൈവപുത്രനാം
പാടുപ്പെട്ടു പണിയെടുത്തതാം പണി ക്രൂശിലല്ലെയോ തീർന്നത്
Verse 5കുന്തമുന കൊണ്ടത് വേല ചെയ്ത കൂലിയാണഹോ
ചാട്ടവാറടികളൊക്കെയും ആ മാർവിലല്ലയോ വീണത്
Verse 6കേണിടുന്നു രക്ഷകൻ തൻപിതാവിനോടന്ത്യമായ്
എലോഹി എലോഹി ലമ്മശബക്താനി
Verse 1kanunnu njaan kaalvari maamala
krooshen kanmunapilaay
Verse 2bhaaravum chumannithaa poyidunnu rakshakan en
aarathettidum sodaraa daarunamaam aa vedana
Verse 3andhanaam manushyan kaazhcha nalkiyaa kaikalo
rogikale saukhyamaakkiya kaikalallayo aa krooshathil
Verse 4paapa mochanatthinaay paaril vanna daivaputhranaam
paaduppettu paniyedutthathaam pani krooshilalleyo theernnath
Verse 5kunthamuna kondath vela cheytha kooliyaanaho
chaattvaaradikalokkeyum aa maarvilallayo veenath
Verse 6kenidunnu rakshakan thanapithaavinodanthyamaay
elohi elohi lammashabakthaani
Download Song