എന്തിനായി നീ യാഗമായി പാപികൾക്ക് പകരമായി
എന്ത് നൽകും ജീവനെ നീ തന്നതോർത്താൽ തുല്യമായി
Verse 4
എന്റെ ശാപം തീർപ്പതിന്നായി ശാപമെല്ലാം ഏറ്റതും
എന്റെ പാപം പൊക്കുവാനായി ജീവബലിയായതും
അടിമയെപ്പോലെ സർവ താഡനങ്ങൾ ഏറ്റതും
ഉഴവുചാലായി ശരീരം കീറിയതും എൻപേർക്കായി
Verse 5
കള്ളന്മാർ നടുവിലായി തൂക്കാൻ നിന്നെ ഏൽപ്പിച്ചോ
നിന്റെ മുഖം നിന്ദക്കും തുപ്പലിനും നീ കാട്ടിയോ
താതനിഷ്ടം നിറവേറുവാൻ സർവമാക്കൈയിൽ ഏൽപ്പിച്ചു
പാതകർക്കായി ഉള്ളിൽ തന്റെ താതനോടപേക്ഷിച്ചു
Verse 6
എന്തിനായി നീ യാഗമായി പാപികൾക്ക് പകരമായി
എന്ത് നൽകും ജീവനെ നീ തന്നതോർത്താൽ തുല്യമായി
Verse 7
എൻ വേദനകൾ നീക്കാൻ ശക്തൻ വേദനയാൽ പുളഞ്ഞതും
കാൺകിൽ താനല്ല തോന്നുമാറ് അറുക്കപ്പെട്ടതും എൻ പേർക്കായി
നീതിമാനാം ന്യായാധിപാ കുറ്റമേതും കൂടാതെ
നീതിമാനായി ഞാൻ ജീവിപ്പാനായി സ്വന്ത രക്തം ചിന്തി നീ
Verse 8
ഇത്രമാം കഷ്ടത പേറി ജീവനെനിക്കായി തന്നു
നിത്യമാം സ്വർഗത്തിനെന്നെ കൂട്ടാളിയായി തീർത്തതും
മഹത്വത്തിൻ രാജാവേ സർവ ശക്തനാം വിഭോ
മഹത്വ നാൾ വരെയും ഈ വൻ ത്യാഗത്തെ ഓർക്കും ഞാൻ
Verse 9
എന്തിനായി നീ യാഗമായി പാപികൾക്ക് പകരമായി
എന്ത് നൽകും ജീവനെ നീ തന്നതോർത്താൽ തുല്യമായി