Kanunnu njaan yahil shashvatha sangketham
Verse 1കാണുന്നു ഞാൻ യാഹിൽ ശാശ്വത സങ്കേതം
ചാരും ഞാനാ മാറിൽ തീരുമെന്റെ ഖേദം
Verse 2കൂരിരുൾ മൂടുന്ന വേളയിൽ കാർമുകിൽ ഉയരുന്ന നേരം
വാനിൽ മിന്നും വാർമഴവില്ലിൽ കാണുമെൻ പ്രിയൻ വാഗ്ദത്തം
ആയതിൽ തീരും ഭാരങ്ങൾ
Verse 3ആവശ്യങ്ങൾ ഏറിടുമ്പോൾ ആകുലങ്ങൾ മൂടിടുമ്പോൾ
സങ്കടത്തിൻ വൻകടൽ നടുവിൽ നങ്കൂരമൊന്നു കാണും ഞാൻ
എൻ പടകതിൽ ഭദ്രമാം
Verse 4കെരീത്തിന്നുറവ വറ്റിടുമ്പോൾ കാക്ക തൻ വഴി മറന്നിടുമ്പോൾ
ഭീതിയില്ലാ സാരെഫാത്തിൽ വേണ്ടതെല്ലാം ഒരുക്കിടും
ക്ഷാമകാലം പോറ്റിടും
Verse 5പൊട്ടക്കിണർ കാരാഗ്രഹവും പൊത്തിഫേറിൻ പീഢനവും
നിന്റെ സ്വപ്നം തകർക്കുകില്ല രാജത്വത്തിൽ നീ എത്തിടും
നിന്ദിച്ചോർ നിന്നെ വണങ്ങിടും
Verse 1kaanunnu njaan yaahil shaashvatha sangketham
chaarum njaanaa maaril theerumente khedam
Verse 2koorirul moodunna velayil kaarmukil uyarunna neram
vaanil minnum vaarmazhavillil kaanumen priyan vaagdattham
aayathil theerum bhaarngal
Verse 3aavashyngal eridumpol aakulngal moodidumpol
sangkadatthin vankadal naduvil nangkooramonnu kaanum njaan
en padakathil bhadramaam
Verse 4kereetthinnurava vttidumpol kaakka than vazhi marannidumpol
bheethiyillaa saarephaatthil vendathellaam orukkidum
kshaamakaalam pottidum
Verse 5pottkkinar kaaraagrahavum potthipherin pedhanavum
ninte svapnam thakarkkukilla raajathvatthil nee etthidum
nindicchor ninne vanngidum
Download Song