Verse 1കാണുന്നുവോ കാൽവറിയിൽ
മനുജനായി അവതരിച്ചൊരു ദൈവം
അതിഘോരമാം വേദനയാൽ നുറുങ്ങിടിലും
പാപം ക്ഷമിച്ചിടുന്നു
Verse 2സർവ്വം ചമച്ചവൻ സർവ്വത്തിനും നാഥൻ
നിന്നിടുന്നു ഒരു കുഞ്ഞാടെപ്പോൽ
കോമളരൂപനെ വിരൂപനാക്കിയോരീ
മർത്യനെന്നെയും മിത്രമാക്കി
Verse 3ജീവൻ ഉറവ് തുറന്നു ദാഹമകറ്റിയോൻ
കാൽവറിയിൽ കേണൂ ദാഹ ജലത്തിനായ്
കുടിപ്പാൻ കയ്പ്പ് നൽകി ഈ മഹാപാപി എന്നെയും
പുത്രനാക്കുവാൻ അണിഞ്ഞു നീ മുൾമുടി
Verse 4രോഗത്താൽ വലഞ്ഞ എന്നെ കൈകളാൽ വഹിച്ച
തൻ കൈകളിൽ നൽകി ഞാൻ കാരിരുമ്പാണികൾ
ഘോരമായ് നിന്ദിച്ചൊരാപരാധയെന്നെയും
വീണ്ടെടുക്കുവാൻ വെടിഞ്ഞു നിൻ പ്രാണനും
Verse 5നിന്ദയാൽ കൂനിയ എന്നെ നന്മയാൽ നിറച്ച
തൻ മേനിയിൽ ഏകി ഞാൻ ഉഴവുചാലുകൾ
ഹീനമായി മർദ്ദിച്ചൊരു അകൃത്യനാമെന്നെയും
ശുദ്ധനാക്കുവാൻ ചൊരിഞ്ഞു തൻ രക്തവും
Verse 1kanunnuvo kaalvariyil
manujanaayi avatharicchoru daivam
athighoramaam vedanayaal nurungidilum
paapam kshamicchidunnu
Verse 2sarvvam chamacchavan sarvvatthinum naathhan
ninnidunnu oru kunjnjaadeppol
komalaroopane viroopanaakkiyoree
marthyanenneyum mithramaakki
Verse 3jeevan urav thurannu daahamakttiyon
kaalvariyil kenoo daaha jalatthinaay
kudippaan kaypp nalki ee mahaapaapi enneyum
puthranaakkuvaan aninjnju nee mulmudi
Verse 4rogatthaal valanjnja enne kaikalaal vahiccha
than kaikalil nalki njaan kaarirumpaanikal
ghoramaay nindicchoraaparaadhayenneyum
veendedukkuvaan vedinjnju nin praananum
Verse 5nindayaal kooniya enne nanmayaal niraccha
than meniyil eki njaan uzhavuchaalukal
heenamaayi marddicchoru akrithyanaamenneyum
shuddhanaakkuvaan chorinjnju than rakthavum
Download Song