Karam pidichavanenne nadathi
Verse 1കരം പിടിച്ചവനെന്നെ നടത്തി
കരങ്ങളിൽ അവനെന്നെ വഹിച്ചു
തളരുന്ന വേളയിൽ മാറോടണച്ചെന്നെ
ഭുജങ്ങളിൽ വഹിച്ചവൻ നടന്നു
Verse 2ഹല്ലേലൂയാ ഞാൻ പാടും
ആമോദത്താൽ ഞാൻ പാടും
ആർപ്പോടെ ഞാൻ നിന്നെ സ്തുതിക്കും
ജീവനുള്ള കാലത്തോളം പാടും
Verse 3ഒരു വഴി അടയുന്ന നേരം
പലവഴി തുറന്നവൻ നടത്തും
തിന്മ എല്ലാം നന്മക്കായി മാറ്റിടുന്ന നാഥൻ
അതിശയമായി എന്നെ നടത്തും ഹല്ലേ…
Verse 4ശോധനകൾ ഏറിടുന്ന നേരം
പീഡനങ്ങൾ വർധിക്കുന്ന കാലം
ഏലീയാവിൻ ദൈവമെന്റെ കൂടെയിരുന്നെന്നും
കൈ പിടിച്ചു നടത്തിടും നാഥൻ ഹല്ലേ…
Verse 5രോഗമെന്നിൽ അടിക്കടി വന്നു
മരണഭീതി എന്നെ തളർത്തിടുന്നു
ഗിലയാദിൻ തൈല മെന്നിൽ പുരട്ടിയ നാഥൻ
സൗഖ്യമാക്കി അവനെന്നെ നടത്തി ഹല്ലേ…
Verse 1karam pidichavannenne nadathi
karangalil avanenne vahichu
thalarunna velayil maarodanachenne
bhujangalil vahichavan nadannu
Verse 2halleluya njaan paadum
aamodathal njaan paadum
aarppode njaan ninne sthuthikkum
jeevnulla kaalatholam paadum
Verse 3oru vazhi adayunna neram
palavazhi thurannavan nadathum
thinma ellaam nanmakkaayi maattidunna naadhan
athishayamaayi enne nadathum;- halle...
Verse 4shodhanakal eridunna neram
peedanakal vardhikkunna kaalam
eliyaavin daivamende koodeyirunnennum
kai pidichu nadathidum naadhan;- halle...
Verse 5rogamennil adikkadi vannu
maranabheethi enne thalarthidunnu
gilayaadin thaila mennil purattiya naadhan
saukhyamaakki avanenne nadathi;- halle...
Download Song