കാരിരുമ്പാണികളാൽ
തറച്ചവർ എൻ പ്രീയനെ
ആഴമേറും വൻ മുറിവുകളാലെ
ചേർത്തടിച്ചു പരനെ (2)
Verse 2
കണ്ടു ഞാൻ കാൽവറിയിൽ
എനിക്കായ് പിടഞ്ഞ എൻ യേശുവിനെ
കണ്ടു ഞാൻ കാൽവറിയിൽ
എനിക്കായ് മുറിഞ്ഞ എൻ യേശുവിനെ
കണ്ടു ഞാൻ കാൽവറിയിൽ
എനിക്കായ് തിരുരക്തം ചൊരിഞ്ഞവനെ
കണ്ടു ഞാൻ കാൽവറിയിൽ
എനിക്കായ് സകലവും വെടിഞ്ഞവനെ
Verse 3
എനിക്കായി ജീവൻ നൽകിടുവാൻ
കാൽവറിയിൽ യാഗമായ് തീർന്നവനെ
എൻ പാപം മുഴുവൻ കഴുകീടുവാൻ
തൻ ജീവനെ യാഗമായ് നൽകിയോനെ
പ്രാണനെ നിൻ സ്നേഹം മതിയെനിക്ക്
ജീവനെ നിൻ സ്നേഹം മതിയെനിക്കു (2)