Karthan karuthum unnathamaay
Verse 1കർത്തൻ കരുതും ഉന്നതമായ്
പ്രിയൻ പോറ്റും അതിശ്രേഷ്ഠമായ്(2)
എന്തിനു ഭാരം എൻ മനമേ
നിന്നെ പുലർത്തുവാൻ മതിയായവൻ(2)
Verse 2ഉള്ളം കലങ്ങിടും നേരം
ആശ്വാസം ഏകിടും വചനം(2)
കഷ്ടങ്ങൾ അഖിലവും മറന്ന്
ദൈവസന്നിധിയിൽ നാം ആരാധിക്കാം(2)
(കർത്തൻ കരുതും)
Verse 3ജീവിത ഭാരത്താൽ വലയും
നേരത്തിൽ തൻ കരം താങ്ങും(2)
ജീവന്റെ നാഥൻ നിനക്കായ്
ജീവ ഉറവ തുറന്നു തരും(2)
(കർത്തൻ കരുതും)
Verse 4വാസസ്ഥലം ഒരുക്കീടാൻ
പോയ പ്രിയൻ വരും നിശ്ചയം(2)
ഒരുങ്ങീടാം പ്രിയരേ നാം
കാന്തനാം യേശുവേ എതിരേൽപ്പാൻ(2)
(കർത്തൻ കരുതും)
Verse 1karthan karuthum unnathamaay
priyan pottum athishreshtamaay (2)
enthinu bhaaram en maname
ninne pularthuvaan mathiyaayavan (2)
Verse 2ullam kalangidum neram
aashwaasam ekidum vachanam (2)
kashtangal akhilavum marannu
daivasannidhiyil naam aaraadhikkaam (2)
(karthan karuthum)
Verse 3jeevitha bhaaratthaal valayum
neratthil than karam thaangum (2)
jeevante naathan ninakkaay
jeeva urava thurannu tharum (2)
(karthan karuthum)
Verse 4vaasasthalam orukkeetaan
poya priyan varum nischayam (2)
orungeedaam priyare naam
kaanthanaam yeshuve ethirelppaan (2)
(karthan karuthum)
Download Song