Karthane thava sanniddhyam
Verse 1കർത്താനേ തവ സാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ
കൃപകൾ പകർന്നീടണമേ(2)
സുരദൂതരാൽ സദാ സേവിതനേ പരമാത്മജനാം പതിയേ
തിരുസാന്നിദ്ധ്യം ഏകണമേ
Verse 2സത്യത്തിൽ ആത്മാവിൽ അങ്ങെ ആരാധിപ്പാൻ
ചിത്തത്തിൽ തവനാമത്തെ ധ്യാനിക്കുവാൻ
അധരങ്ങളെ തീക്കനലാൽ
സ്ഫുടം ചെയ്തിടണേ സ്തുതിപ്പാൻ
Verse 3ആത്മാവിൻ വരങ്ങൾ ഇന്നു തന്നിടുക
ആത്മാവിൻ ഫലങ്ങൾ എങ്ങും കണ്ടിടുവാൻ
ഉണർവ്വിൻ കാറ്റയച്ചീടുക
സഭമേൽ പുതുജീവനെ താ
Verse 4വചനം ദിനവും ജനം കേട്ടിടുന്നു
മനനം ചെയ്വതില്ലെത്ര ഖേദകരം
ഫലശൂന്യത മാറ്റീടുക
പുതുമാരി പൊഴിച്ചീടുക
Verse 1karthanE thava sanniddhyam thedi varunnu njangal
krupakal pakarnnedaname(2)
suradutharaal sadaa sevithane paramaathmajanaam pathiye
thiru saanniddhyam ekaname
Verse 2sathyathil aathmaavil ange aaradhippaan
chithathil thavanamathe dhyanikkuvaan
adharangale theekkanalaal
sphudam cheythidane sthuthippaan;-
Verse 3aathmaavin varangal innu thanniduka
aathmaavin phalangal engum kandiduvaan
unarvvin kaatayacheduka
sabhamel puthujeevane thaa;-
Verse 4vachanam dinavum janam kettidunnu
mananam cheyvathillethra khedakaram
phalashunyatha maateduka
puthumaari pozhicheduka;-
Download Song