Karthane vazthi vazthi vanangi ennanne
Verse 1കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങി
എന്നന്നേക്കുമവനെ സ്തുതിച്ചീടുവീൻ
Verse 2അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
സ്തോത്രഗീതം പാടി പുകഴ്ത്തുവിൻ രാജരാജനെ
ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ
Verse 3:
ചെങ്കടൽ പിളർന്നു നല്ല തുവർനിലമാക്കി
ശങ്കയെന്യേ തൻ ജനത്തെ നടത്തിയോനെ
മിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ
Verse 4:
തീക്കൽ പാറയതിൽനിന്നും ഇസ്രായേലിന്
വാഗ്ദത്തത്തിൻ ജീവജലം കൊടുത്തവനെ
ശക്തന്മാരിൻ ഭോജനത്താൽ പോഷിപ്പിച്ചോനെ
Verse 5:
താഴ്ചയിൽനിന്നുമുയർത്തിയ ജീവനാഥനെ
വാഴ്ചയേകി സ്വർഗ്ഗസ്ഥലത്തിരുത്തിയോനെ
വൈരിയിൻമേൽ ജയം തന്ന യേശുരാജനെ
Verse 6:
അവൻ നല്ലവനെന്നാർത്തുപാടി പുകഴ്ത്തീടുവീൻ
തന്റെ സ്നേഹമധുരിമയെന്നും രുചിച്ചിടുവിൻ
ശുദ്ധ കൈകളുയർത്തിപ്പരനെ സ്തുതിപ്പിൻ
Verse 1kartthane vaazhtthi vaazhtthi vanngi
ennannekkum avane sthuthiccheeduveen
Verse 2avan nallavanallo daya ennumullath
sthothrageetham paadi pukazhtthuvin raajaraajane
ekanaay mahaathbhuthngal cheythidunnone;-
Verse 3chengkadal pilarnnu nalla thuvar nilamaakki
shangkayenye than janatthe nadatthiyone
misrayeem sainyatthe nyaayam vidhicchavane;-
Verse 4theekkal paarayathilninnum israayelin
vaagdatthatthin jeevajalam kodutthavane
shakthanmaarin bhojanatthaal poshippicchone;-
Verse 5thaazhchayilninnumuyartthiya jeevanaathhane
vaazhchayeki swarggasthhalatthiruththiyone
vairiyinamel jayam thanna yeshuraajane;-
Verse 6avan nallavanennaartthupaadi pukazhttheeduveen
thante snehamadhurimayennum ruchicchiduvin
shuddha kaikaluyartthipparane sthuthippin;-
Download Song