Karthanente sangkethamaay
Verse 1കർത്തനെന്റെ സങ്കേതമായ്
എന്നോടുകൂടെയുണ്ട്
കാലമെല്ലാം കാത്തിടുവാൻ
എന്നെ കരുതിടുവാൻ
Verse 2സന്താപനേരത്തും സന്തോഷിക്കും
എന്താപത്തായാലുമെന്നാളിലും
മാറാത്ത മിത്രം തൻ തീരാത്ത സ്നേഹത്തിൻ
മാറിൽ ഞാൻ വിശ്രാമം നേടും
Verse 3ലോകം തരാത്തതാം സന്തോഷവും
ശോകം കലരാത്തൊരാനന്ദവും
കർത്താവിൽ നിത്യവും പ്രാപിച്ചു പാരിതിൽ
പാർക്കുന്നതെത്രയോ ധന്യം
Verse 4മന്നിൽ സഹിക്കും ദുഃഖങ്ങളെല്ലാം
നന്മയ്ക്കുമാത്രം ഭവിക്കുന്നതാൽ
അല്ലും പകലും ഞാൻ തെല്ലും കലങ്ങാതെ
ചെല്ലും എൻ വല്ലഭൻ പിൻപേ
Verse 5കൂടാരവാസം തീർന്നെന്റെ പ്രിയൻ
കൂടെ വസിക്കുന്ന നാൾ
പാർത്തു ഞാൻ ഈ ലോക
കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി
പോകുന്നു പ്രത്യാശയിൽ ഞാൻ
Verse 1kartthanente sangkethamaay
ennodukoodeyund
kaalamellaam kaatthiduvaan
enne karuthiduvaan
Verse 2santhaapa neratthum santhoshikkum
enthaapatthaayaalum ennaalilum
maaraattha mithram than theeraattha snehatthin
maaril njaan vishraamam nedum;-
Verse 3lokam tharaatthathaam santhoshavum
shokam kalaraatthoraanandavum
kartthaavil nithyavum praapicchu paarithil
paarkkunnathethrayo dhanyam;-
Verse 4mannil sahikkum dukhngalellaam
nanmaykkumaathram bhavikkunnathaal
allum pakalum njaan thellum kalngaathe
chellum en vallabhan pinape;-
Verse 5koodaaravaasam theernnente priyan
koode vasikkunna naal
paartthu njaan ee loka
kashdngal saaramillennenni
pokunnu prathyaashayil njaan;-
Download Song