Karthaneshu vaanil vannidaray
Verse 1കർത്തനേശു വാനിൽ വന്നിടാറായ്
കാഹളത്തിൻ ശബ്ദം കേൾക്കാൻ കാലമായ്
പറന്നുയരും നാം വാനമേഘത്തിൽ
കാന്തനോടു കൂടെ നിത്യം വാഴുവാൻ(2)
Verse 2കുരിശിലെനിക്കായ് മരിച്ചീശനെ
കൊതി തീരുവോളം കണ്ടാരാധിച്ചിടാം(2)
അവിടാശ്വസിച്ചിടാം ആനന്ദിച്ചിടാം
നാഥൻ മുഖം കണ്ട് നാം ആരാധിച്ചിടാം(2)
Verse 3മൺമറഞ്ഞ ശുദ്ധരെല്ലാം വന്നിടും
മന്നിലുള്ള ശുദ്ധരെല്ലാം ഒന്നായ് ചേർന്നിടും(2)
നൊടിനേരം കൊണ്ടീ ദേഹം മാറിടും
ശുദ്ധരെല്ലാം ഒന്നായ് പറന്നുയരും(2)
Verse 4കഷ്ടനഷ്ടമെല്ലാം നീങ്ങിപ്പോയിടും
രോഗദുഃഖമെല്ലാം മാറിപ്പോയിടും(2)
കർത്തൻ കരത്താലെന്റെ കണ്ണീർ തുടയ്ക്കും
മാറോടണച്ചെന്നെ ആശ്വസിപ്പിക്കും(2)
Verse 5മണവാളനെ നാം എതിരേൽക്കുവാൻ
ഒരുങ്ങിനിൽക്കാം നാം വിശുദ്ധരായി(2)
നീതിയോടെ നടന്നു നേരായ് ജീവിക്കാം
കർത്തനോടു കൂടെ നിത്യം വാഴുവാൻ(2)
Verse 1karthaneshu vanil vannidaray
kahalathin shabdam kelkkaan kalamay(2)
parannuyarum nam vanameghathil
kanthanodu koode nithyam vazhuvan(2)
Verse 2kurishilenikkay maricheshane
kothi theruvolam kandaraadhichedam(2)
avidashvasichidam aanandichidam
naathhan mukham kande nam aaradhichidam(2)
Verse 3manmaranja shudharellam vannidum
mannilulla shudharellam onnay chernnidum(2)
nodineram konde deham maridum
shudharellam onnay parannuyarum(2);-
Verse 4kashdanashdamellam nengippoyidum
rogadukhamellam marippoyidum(2)
karthan karathalente kanner thudaykkum
marodanachenne aashvasippikkum(2);-
Verse 5manavalane naam ethirelkkuvan
orunginilkkam naam vishudharayi(2)
nethiyode nadannu neray jeevikkam
karthanodu kode nithyam vazhuvan(2);-
Download Song