Karthaneyippakalilenne nee
Verse 1കർത്തനേയിപ്പകലിലെന്നെ നീ
കാവൽ ചെയ്തതിമോദമായ്
ചേർത്തണച്ചു നിൻ പാദത്തിലായ-
തോർത്തടി പണിയുന്നു ഞാൻ
Verse 2പക്ഷികൾ കൂടണഞ്ഞുകൊണ്ടവ
നിർഭയമായി വസിക്കും പോൽ
പക്ഷമോടെന്റെ രക്ഷകാ! തവ
വക്ഷസ്സിലണഞ്ഞീടുന്നേൻ കർത്തനേ
Verse 3ഭൂതലെയുദിച്ചുയർന്ന സൂര്യ
ശോഭ പോയ് മറഞ്ഞിടുന്നു
നീതി സൂര്യനെ മോദമോടക-
താരിൽ നീയുദിക്കണമേ
Verse 4:
കേശാദിപാദം സർവ്വവും ഭരി-
ച്ചിടേണം പരിശുദ്ധനെ
ദാസൻ നിൻ തിരുസന്നിധിയിൻ പ്ര-
കാശത്തിൽ വസിച്ചീടുവാൻ
Verse 5:
നിദ്രയിൽ നിൻ ചിറകിൻ കീഴായെന്നെ
ഭദ്രമായ് മറയ് ക്കേണമേ
രാത്രി മുഴുവന്നാവിയാലെന്നെ
ശത്രുവിൽ നിന്നു കാക്കുക
Verse 6:
രാതിയിൽ ഞാൻ കിടക്കയിൽ പ്രാണ-
നാഥനെ! വേദവാക്യങ്ങൾ
ഓർത്തു ധ്യാനിച്ചു മോദമായ് പ്രാർത്ഥി-
ച്ചീടുവാൻ കൃപ നൽകുക
Verse 7:
പ്രാണനായകനേശുവേ നീയീ
രാത്രിയിൽ എഴുന്നള്ളിയാൽ
ആനന്ദത്തോടെ ദാസനും എതി-
രേൽക്കുവാൻ തുണയ് ക്കേണമേ
Verse 8:
ഇന്നു രാത്രിയിൽ എന്റെ ജീവനെ
നീ എടുത്തീടുകിൽ വിഭോ
നിന്നിൽ ഞാൻ നിദ്രകൊണ്ടു വിശ്രമി-
ച്ചീടുവാൻ കൃപനൽകണേ
Verse 1kartthaneyippakalilenne nee
kaaval cheythathimodamaay
chertthanacchu nin paadatthilaay-
thortthadi paniyunnu njaan
Verse 2pakshikal koodananjnjukonadava
nirbhayamaayi vasikkum pol
pakshamodente rakshakaa! thava
vakshassilananjnjeedunnen;- kartthane
Verse 3bhoothaleyudicchuyarnna soorya
shobha poy maranjnjidunnu
neethi sooryane modamodak-
thaaril neeyudikkaname;-
Verse 4keshaadipaadam sarvvavum bhari-
cchidenam parishuddhane
daasan nin thirusannidhiyin pr-
kaashatthil vasiccheeduvaan;-
Verse 5nidrayil nin chirakin keezhaayenne
bhadramaay maraykkename
raathri muzhuvannaaviyaalenne
shathruvil ninnu kaakkuka;-
Verse 6raathiyil njaan kidakkayil praan-
naathhane! vedavaakyngal
orrtthu dhyaanicchu modamaay praartthhi-
ccheeduvaan kripa nalkuka;-
Verse 7praananaayakaneshuve neeyee
raathriyil ezhunnalliyaal
aanandatthode daasanum ethi-
relkkuvaan thunaykkename;-
Verse 8ennu raathriyil ente jeevane
nee eduttheedukil vibho
ninnil njaan nidrakonadu vishrami-
ccheeduvaan kripanalkane;-
Download Song