Karthav uyirththuyare innum
Verse 1കർത്താവുയിർത്തുയരേ ഇന്നും നമുക്കായി ജീവിക്കുന്നു
ആകയാൽ ജയഗീതങ്ങൾ പാടി കീർത്തിക്കാം തൻമഹത്വം
Verse 2വല്ലഭനായ് വാഴുന്നവൻ എല്ലാധികാരവുമുള്ളവനായ്
നല്ലവനിത്രയുമുന്നതനവനെ നമുക്കിന്നനുഗമിക്കാം
Verse 3മൃത്യുവിനാൽ മാറിടുന്ന മർത്യനിൽ ചാരിടുന്നവരൊടുവിൽ
വിലപിതരാമെന്നാൽ ചാരുന്നു നാം വലിയവൻ ക്രിസ്തുവിൽ ഹാ!
Verse 4വിളിച്ചു നമ്മെ വേർതിരിച്ച വിമലന്റെ സൽഗുണം ഘോഷിച്ചു നാം
പാർത്തിടാം പാരിതിലനുദിനവും പരമമോദിതരായ്
Verse 5ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ!
മന്നവനേശു മഹോന്നതനെന്നും മഹത്വം ഹല്ലേലുയ്യാ!
Verse 1karthaavuyirthuyare innum namukkaayi jeevikkunnu
aakayaal jayageethangal paadi keerthikkaam thanmahathwam
Verse 2vallabhanaay vaazhunnavan ellaadhikaaravumullavanaay
nallavanithrayumunnathanavane namukkinnanugamikkaam
Verse 3mruthyuvinaal maaridunna marthyanil chaaridunnavaroduvil
vilapitharaamennaal chaarunnu naam valiyavan kristhuvil haa!
Verse 4vilichu namme verthiricha vimalante salgunam ghoshichu naam
paarthidaam paarithilanudinamum paramamoditharaay
Verse 5halleluuyya halleluuyya halleluuyya jayam halleluuyya!
mannavanesh mahonnathannennum mahathwam halleluuyya!
Download Song