കർത്താവേ എന്ന് ഞാൻ വിളിച്ചീടുമ്പോൾ
എന്നുടെ ഹൃദയം നീ കണ്ടിടുന്നു (2)
എന്നുടെ പാപങ്ങൾ ക്ഷമിച്ചിടുന്നു
നിന്നുടെ കൃപയാൽ നടന്നിടുന്നു (കർത്താവേ...)
Verse 2
ഇന്നലകളെ നോക്കാത്ത ദൈവം നീ
എനിക്കായി കാത്തിരുന്ന സ്നേഹം നീ (2)
ജാതി.. മതം ഇല്ലാത്ത... ദൈവം നീ
വചനത്താൽ നയിക്കുന്ന സ്നേഹം നീ (2)
(കർത്താവെ...)
Verse 3
കാൽവരി ക്രൂശിൽ നീ യാഗമായി
മനുഷ്യന്റെ രക്ഷക്കായി ക്രൂശിലേറി (2)
മരണത്തെ ജയിച്ചെഴുന്നേറ്റവൻ
പാപികളേ വീണ്ടെടുത്തവൻ;
എന്റെ പാപങ്ങളെ ക്ഷമിക്കുന്നവൻ
എന്റെ പാപങ്ങളെ ക്ഷമിക്കുന്നവൻ
(കർത്താവെ ....)
Verse 4
യേശുവേ എന്ന് ഞാൻ വിളിച്ചിടുമ്പോൾ
യേശുവിൻ നാമം ഞാൻ സ്തുതിച്ചിടുമ്പോൾ (2)
എന്നുടെ രക്ഷകൻ കൂടെ ഉണ്ട്
അവനുടെ കൃപകളാൽ നിറച്ചിടുന്നു (2)